കോണ്ടം ബോക്സ് ഉപയോഗിച്ച് ലൗവിന്റെ രൂപമുണ്ടാക്കി പ്രണയാഭ്യര്‍ത്ഥന
പ്രണയാഭ്യര്‍ത്ഥന പല രീതിയില്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ വ്യത്യസ്തമായ ഒരു പ്രണയാഭ്യര്‍ത്ഥന നടത്തിയിരിക്കയാണ് ചൈനക്കാരനായ ഒരു കാമുകന്. ഹാര്‍ബിനിലെ പൊതു നിരത്തില്‍ 999 കോണ്ടം ബോക്സ് ഉപയോഗിച്ച് ലൗവിന്റെ രൂപമുണ്ടാക്കിയാണ് ഇയാള്‍ തന്റെ പ്രണയിനിയെ വീഴ്ത്തിയത്.
യുവാവിന്റെ കോണ്ടം കൊണ്ടുള്ള ലൗ രൂപം കണ്ട് ധാരാളം ആളുകള്‍ തടിച്ചു കൂടിയ സ്ഥലത്തേക്ക് എല്ലാവരെയും പോലെ പെണ്‍കുട്ടിയും എത്തി. തന്റെ പ്രണയിനി എത്തിയതോടെ യുവാവ് മുട്ടില്‍ ഇരുന്ന് പെണ്‍കുട്ടിയുടെ നേര്‍ക്ക് മനോഹരമായ ബൊക്ക സമ്മാനിച്ചു കൊണ്ട് ഇഷ്ടം അറിയിച്ചു.
യുവാവിന് ഭ്രാന്താണെന്നായിരുന്നു കൂടി നിന്നവരില്‍ ഭൂരിഭാഗം പേരും പറഞ്ഞത്. എന്നാല്‍ യുവാവിന്റെ ഇഷ്ടം പെണ്‍കുട്ടി അംഗീകരിച്ചു. സുരക്ഷിതമായൊരു ബന്ധം എന്ന നിലയിലാണ് താന്‍ ഇത്തരത്തില്‍ ചെയ്തതെന്നും, ഈ കോണ്ടം ബോക്സുകള്‍ ഇവിടെ കൂടി നില്‍ക്കുന്നവര്‍ക്ക് താന്‍ സമ്മാനിക്കുന്നുവെന്നും യുവാവ് പറഞ്ഞു.
അരമണിക്കൂറിനുള്ളില്‍ യുവാവ് വെച്ച കോണ്ടം മൊത്തം ആളുകള്‍ കൊണ്ടു പോയി. കോണ്ടം കൊണ്ടു പോയവരില്‍ അമ്മാവന്മാര് പോലുമുണ്ടെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha