Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നവമാധ്യമങ്ങളില്‍ താരമാകാന്‍ ശ്രമിച്ചു കിട്ടിയത് എട്ടിന്റെ പണി, വിഡിയോ വൈറല്‍!

29 SEPTEMBER 2016 03:43 PM IST
മലയാളി വാര്‍ത്ത

മാജിക്ക് കാണിച്ച് അത്ഭുതാദരങ്ങള്‍ ഏറ്റുവാങ്ങാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? നമ്മളെല്ലാവരും കാണിച്ചിട്ടുണ്ടാകും ചെറിയ ചെറിയ നമ്പരുകള്‍. ചൈനക്കാരനായ ഈ യുവാവും അല്‍പം മാജിക്ക് കാണിച്ചു പ്രശസ്തനാകാന്‍ നോക്കിയതാണ്. പക്ഷേ സ്വന്തം മകന്‍ തന്നെ അത് പൊളിച്ചടുക്കിയെന്നു മാത്രമല്ല, മാനഹാനിയും ശാരീരികപീഡയും സൗജന്യമായി കൈയ്യില്‍ കിട്ടി. സമൂഹമാധ്യമങ്ങളില്‍ വൈറലായ പതിനാറു സെക്കന്റ് മാത്രമുള്ള ഈ വിഡിയോ കണ്ടാല്‍ തലതല്ലി ചിരിച്ചുപോകും. ഏതു മാജിക്കിനു മുമ്പും ഒന്നുകൂടി ചുറ്റിലും നോക്കി കുസൃതിക്കാരായ മക്കള്‍ അടുത്തില്ലെന്ന് ഉറപ്പുവരുത്തണമെന്നു കൂടി പറഞ്ഞുവെക്കുകയാണ് ഈ വിഡിയോ.

അന്തരീക്ഷത്തില്‍ അപ്രത്യക്ഷനാകുന്ന മാജിക്ക് കാണിക്കാനായിരുന്നു കക്ഷിയുടെ പ്‌ളാന്‍. വീടിന്റെ പൂന്തോട്ടത്തില്‍ നിന്നാണു പുള്ളിയുടെ അഭ്യാസം. യുവാവ് മാജിക്കിനായി തയ്യാറെടുക്കുമ്പോള്‍ പിന്നില്‍ ഒരു കുസൃതി പയ്യനെ വീഡിയോയില്‍ കാണാം. വീടിന്റെ അകത്തോട്ടുള്ള വാതില്‍ തുറന്നിട്ടിരിക്കുന്നതായും കാണാം. ഒരു ബ്രൗണ്‍ പ്‌ളാസ്റ്റിക്ക് ഷീറ്റ് തനിക്കഭിമുഖമായി നിവര്‍ത്തിപ്പിടിച്ച് അതു താഴേക്ക് വീഴ്ത്തുന്നു.അത് താഴെ എത്തുമ്പോള്‍ അതു പറത്തിയ ആള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞു പോകുന്ന ഭീകര ആശയം നടപ്പാക്കാനാണ് ശ്രമിച്ചത്.

ഷീറ്റു താഴെ വീഴുന്ന തക്കത്തിന് തുറന്നു കിടക്കുന്ന വാതിലിലൂടെ വീടിനകത്തേക്കു മാഞ്ഞു പോകുക എന്നതായിരുന്നു യമണ്ടന്‍ മാജിക്ക്. ഒന്ന്, രണ്ട്, മൂന്ന്.... പാവം മജീഷ്യന്‍, കുരുത്തം കെട്ട മകന്‍ അകത്ത് കയറി വാതിലടച്ചതറിയാതെ ഒറ്റ ചാട്ടം. പിന്നെ കേട്ടത് ഒരു നിലവിളി ശബ്ദം. അടഞ്ഞവാതിലിന് നേരെ ചാടിയാല്‍ എന്തു സംഭവിക്കുമെന്ന് പറയേണ്ട കാര്യമില്ലല്ലോ. തലയടിച്ച് ദേ കിടക്കുന്നു മഹാ മജീഷ്യന്‍. ഇതുപോലെയുള്ള മനോഹരമായ ആചാരങ്ങള്‍ ഇനിയുമുണ്ടോ അച്ഛാ എന്ന് അവന്‍ ഉള്ളിന്റെ ഉള്ളില്‍ ചോദിക്കുന്നുണ്ടായിരിക്കണം!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (22 minutes ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (45 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (48 minutes ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (53 minutes ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (57 minutes ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (59 minutes ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (1 hour ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (1 hour ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (1 hour ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (1 hour ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (1 hour ago)

ബഹിരാകാശ നിന്ന് യുദ്ധം  (1 hour ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (1 hour ago)

ഇറാന്‍ സംഘം സൗദിയില്‍  (1 hour ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (3 hours ago)

Malayali Vartha Recommends