92 കാരന് 97 ഭാര്യമാര്‍
92 കാരനായ മുഹമ്മദ് ബെല്ലോ അബുബക്കര്‍ നൈജീരിയന്‍ സ്വദേശിയാണ്. 97 ഭാര്യമാരാണ് മുഹമ്മദിനുള്ളത്. ഇതു ദൈവം നല്കുന്ന പ്രത്യേകപദവി ആണെന്നും അതുകൊണ്ട് മരണം വരെ താന്‍ വിവാഹം കഴിച്ചുകൊണ്ടിരിക്കുമെന്നുമാണ് മുഹമ്മദ് പറയുന്നത്.
107 പേരെയാണ് മുഹമ്മദ് വിവാഹം ചെയ്തത്, അതില്‍ 10 പേരെ ഇയാള്‍ ഡിവോഴ്സ് ചെയ്തു. 185 കുട്ടികളാണ് മുഹമ്മദിനുള്ളത്. അയാളുടെ മക്കളില്‍ ചിലരൊക്കെ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മരിച്ചുപോയെങ്കിലും മുഹമ്മദ് ബെല്ലോ അബുബക്കര്‍ക്ക് യാതൊരു കുഴപ്പങ്ങളുമില്ല.
2008-ല്‍ ശരിയത്ത് കോടതി 86 ഭാര്യമാരില്‍ 82 പേരേ വിവാഹ മോചനം ചെയ്യണമെന്നു പറഞ്ഞത് മുഹമ്മദ് നിഷേധിച്ചതു ഏറെ ആശ്ചര്യം സൃഷ്ടിച്ചിരുന്നു. ദൈവം തനിക്കുവേണ്ടി ചെയ്യുന്നതുപോലെ അവര്‍ക്കുവേണ്ടി ചെയ്യാത്തതിലുള്ള അസൂയ മൂലമാണ് അവര്‍ തനിക്കെതിരെ തിരിയുന്നത് എന്നാണ് അബുബക്കര്‍ പറയുന്നത്. 4 ഭാര്യമാരില്‍ കൂടുതലുള്ളവര്‍ക്ക് എന്തെങ്കിലും ശിക്ഷ നല്‍കണമെന്ന് ഖുറാനില്‍ പറയുന്നില്ലെന്നാണ് അയാളുടെ വാദം.
185 കുട്ടികളുടെ പിതാവ് കൂടിയായ മുഹമ്മദ് മരിച്ചു എന്ന് ഇടക്ക് പുറത്തു വന്ന വ്യാജ വാര്‍ത്തക്കെതിരെ നൈജീരിയന്‍ വാന്‍ഗ്വാര്‍ഡ് എന്ന പത്രത്തിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'ഞാന്‍ ജീവനോടെയും ആരോഗ്യത്തോടെയും ഉണ്ട്, എന്റെ പ്രവര്‍ത്തികള്‍ കണ്ടു ആരും അസൂയപ്പെടേണ്ടതില്ല എന്നും, ഇനിയും വിവാഹം ചെയാനുള്ള തീരുമാനം ദൈവ കല്പനകളാണെന്നും ജീവിതാവസാനം വരെ തുടരുമെന്നും മുഹമ്മദ് പറഞ്ഞു.
https://www.facebook.com/Malayalivartha