Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പർദ്ദയണിഞ്ഞ് ശരീരം മുഴുവൻ മൂടിക്കെട്ടി നിമിഷപ്രിയ എത്തി...മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു...ഇനി തലാലിന്റെ നാട്ടിലേക്ക്...!


കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ സംഘർഷം...സി.ആർ.മഹേഷ് എം.എൽ.എ.യ്ക്ക് പരിക്കേറ്റു...എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്...നാല്‌ പോലീസുകാർക്കും വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്‌...


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്... സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ വിടാതെ പിന്തുടർന്ന് ഇഡി...ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എം വർ‌​ഗീസിന് വീണ്ടും ഇഡി നോട്ടീസ് അയച്ചു...തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർ‌ദ്ദേശം..


കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...


ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

ഇറച്ചിയുടെ രുചികൂട്ടുവാന്‍ കന്നുകാലികള്‍ക്ക് ചോക്ലേറ്റ് കലര്‍ത്തിയ ആഹാരം നല്‍കി വിജയിച്ച ഒരു ഫാം

01 DECEMBER 2016 03:02 PM IST
മലയാളി വാര്‍ത്ത

സ്‌കോട്ട് ഡി ബ്രൂയിന്‍ എന്നയാള്‍ 1998-ല്‍ ഓസ്‌ട്രേലിയയില്‍ ആരംഭിച്ച ഒരു ഫാം ഇന്ന് ജനപ്രിയതയുടെ കാര്യത്തില്‍ വളരെ മുന്നിലാണ്. മയൂര ഫാം എന്ന ഈ ഫാമിലെ കന്നുകാലികളില്‍ നിന്നു ലഭിക്കുന്ന മാംസത്തിനു പ്രത്യേക രുചിയാണുള്ളത് എന്നതിനാല്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും ആവശ്യക്കാരുള്ള ബീഫ് ആണ് മയൂര ഫാമിലേത്.

മറ്റുള്ളവരുടെതില്‍ നിന്നു വ്യത്യസ്തമായി തങ്ങളുടെ ബീഫിനു എന്ത് പ്രത്യേകതയുണ്ടാക്കാം എന്ന ആലോചനയായിരുന്നു ഈ പ്രത്യേക സ്വാദില്‍ കൊണ്ടെത്തിച്ചത്. അതിനു വേണ്ടി ജപ്പാനില്‍ നിന്നു ഒരു ഗവേഷകനെ കൊണ്ടു വന്നു. അദ്ദേഹമാണു രണ്ടു വര്‍ഷത്തെ ഗവേഷണഫലമായി ഒരു കണ്ടെത്തല്‍ നടത്തിയത്. കന്നുകാലികള്‍ക്കു സ്ഥിരം നല്‍കുന്ന തീറ്റയോടൊപ്പം ചോക്കലെയ്റ്റ് കൂടി നല്‍കിയാല്‍ മാംസത്തിനു പ്രത്യേക രുചിയുണ്ടാകും എന്ന് മനസ്സിലായതോടെ ആ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. രണ്ടു കിലോയോളം ചോക്ലേറ്റ് മിക്‌സ് ചെയ്ത ഭക്ഷണം കഴിയ്ക്കും ഈ ഫാമിലെ കന്നുകാലികള്‍.

200 വര്‍ഷങ്ങള്‍ക്കു മുമ്പ് ജപ്പാന്‍ മറ്റ് പുറം രാജ്യങ്ങളുമായി യാതൊരു വിധ വ്യാപാര വാണിജ്യ ബന്ധങ്ങളുമില്ലാതെ ഒറ്റപ്പെട്ട് നിലകൊള്ളുകയായിരുന്നു. ഇഡോ കാലഘട്ടം എന്നറിയപ്പെടുന്ന ആ കാലത്ത് അവിടെയുണ്ടായിരുന്ന കന്നുകാലികളില്‍ സങ്കരയിനങ്ങള്‍ ഉണ്ടായിരുന്നില്ല. ജപ്പാനിലെ തനതു ജനുസ്സുകളില്‍പെട്ടവയായിരുന്നു അവിടത്തെ കന്നുകാലികള്‍.

ഇഡോ കാലഘട്ടം കഴിഞ്ഞെത്തിയ മെയ്ജി കാലഘട്ടത്തിലാണ് വാഗ്യു എന്ന ഇനത്തില്‍പ്പെട്ട കന്നുകാലികളെ വ്യാവസായികാടിസ്ഥാനത്തില്‍ പ്രജനനം നടത്താന്‍ ആരംഭിച്ചത്. ഇപ്രകാരം ചെയ്യുന്നതിന് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.ഏറ്റവും രുചിപ്രദായകമായ മാംസം ലഭ്യമാക്കുക എന്നതായിരുന്നു അത്.

വാഗ്യു കന്നുകാലികളുടെ മാംസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കാഴ്ചയില്‍ അത് മാര്‍ബിള്‍ പോലെ ആയിരിക്കും എന്നതാണ്. കാലികളിലെ മാംസത്തില്‍ കൊഴുപ്പ് അടിയുന്നതാണ് അതിനെ കാഴ്ചയ്ക്ക് മാര്‍ബിള്‍ പോലെയുള്ളതാക്കി തീര്‍ക്കുന്നത്. ചുവന്ന മാംസത്തില്‍ കൊഴുപ്പ് വെളുത്ത നിറത്തില്‍ വ്യാപിച്ചു കിടക്കുമ്പോഴാണ് മാര്‍ബിള്‍ പ്രതീതി കൈവരുന്നത് ഇപ്രകാരം കൊഴുപ്പുണ്ടാക്കാനായി അധികം മേഞ്ഞു നടക്കാന്‍ അനുവദിക്കാതെ ധാരാളം കലോറിയുള്ള ഭക്ഷണം നല്‍കി 30 മാസത്തോളം വളര്‍ത്തിയതിനുശേഷമാണ് ഇതിന്റെ മാംസം എടുക്കുന്നത്. തന്മൂലം ഇവയുടെ മാംസം വളരെ മൃദുവും നനവാര്‍ന്നതും സ്വാദേറിയതും ആയിരിക്കും. ഇന്ത്യന്‍ ബീഫും ഇവയും ചേര്‍ത്തു വച്ചു നോക്കിയാല്‍ വാഗ്യു ഇറച്ചിയിലെ മാര്‍ബിളിംഗ് വ്യക്തമായി തിരിച്ചറിയാന്‍ കഴിയുകയും ചെയ്യും.



പൊടിച്ച കാഡ്ബറി ചോക്ലേറ്റുകള്‍ ആണ് മയൂര ഫാമിലെ കാലികള്‍ക്കു നല്‍കുന്നത്. സംഭവം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയതാണെങ്കിലും വിജയിച്ചു. വില്‍പ്പന കുത്തനെ കൂടി. കുറച്ചു നാള്‍ ഈ ചോക്ലേറ്റ് മിക്‌സിംഗ് ഇല്ലാതെ നോകിയപ്പോള്‍ ആവശ്യക്കാര്‍ തന്നെ പരാതിയുമായി എത്തി. ആളുകള്‍ക്ക് പ്രിയം പരീക്ഷണ ബീഫ് തന്നെയാണ് എന്നു മനസ്സിലായ കമ്പനി വീണ്ടും കന്നുകാലികളെ ചോക്ലേറ്റ് തീറ്റിച്ച് തുടങ്ങി. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഈ ബീഫിന്റെ വില. ഒരു ചെറിയ ബീഫ് സ്ടീക്കിനു ഇരുപതിനായിരം രൂപയോളമാണ് വില.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (50 minutes ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (1 hour ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (1 hour ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (1 hour ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (2 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (2 hours ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (2 hours ago)

കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം  (2 hours ago)

തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (2 hours ago)

ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ... ക്രിമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്  (2 hours ago)

നിങ്ങൾ ചില മാധ്യമങ്ങൾ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്.... അതിന് ഞാനാണോ സ്വയംവിമർശനം നടത്തേണ്ടത്... മാധ്യമങ്ങളല്ലെ സ്വയം വിമർശനം നടത്തേണ്ടത്..കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പ  (3 hours ago)

മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends