സര്‍വം സണ്ണി ലിയോണ്‍ മയം; മോഡിയൊക്കെ പിന്നില്‍
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ ഈ വര്‍ഷം ഏറ്റവുമധികം തിരഞ്ഞ വ്യക്തി സണ്ണി ലിയോണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സല്മാന് ഖാനെയും പിന്നിലാക്കിയാണ് സണ്ണി നേട്ടം കൊയ്തത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് സണ്ണി ലിയോണ്‍ ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം തെരയപ്പെട്ട വ്യക്തിയായി മാറുന്നത്.
യാഹൂ ഇന്ത്യയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ പുരുഷ സെലിബ്രിറ്റി സല്മാന് ഖാനാണ്.
സല്മാന് കഴിഞ്ഞാല്‍ ഇന്ത്യന്‍ ജനത ഏറ്റവുമധികം ഇന്റര്‍നെറ്റില്‍ തിരഞ്ഞത് കപില്‍ ശര്‍മയെയാണ്. കപില്‍ ശര്‍മ്മയ്ക്ക് പിന്നിലായി അമിതാബ് ബച്ചന്, ഷാരൂഖ് ഖാന്, അമീര്‍ ഖാന് എന്നിവരുണ്ട്.
വനിതാ സെലിബ്രിറ്റികളില്‍ ബിപാഷ ബസുവാണ് രണ്ടാം സ്ഥാനത്ത്. കരണ്‍ സിംഗ് ഗ്രോവറുമായുള്ള വിവാഹ ഗോസിപ്പുകളാണ് ബിപാഷയെ കൂടുതല്‍ പേര് നെറ്റില്‍ തിരയാന്‍ കാരണം. മൂന്നാം സ്ഥാനത്ത് ദീപിക പദുക്കോണുണ്ട്. നാലാം സ്ഥാനം കത്രീന കൈഫിനാണ്.
https://www.facebook.com/Malayalivartha