വിമാനത്തിനുളളിലേക്ക് കൊണ്ടുപോകാവുന്ന ഹാന്‍ഡ് ലഗേജ് ഗണത്തില്‍പ്പെട്ട വലുപ്പമേ തന്റെ കൈയ്യിലുള്ള ബാഗിനുള്ളൂ എന്ന് തെളിയിക്കാന്‍ ശ്രമിച്ച് മാനംപോയ യാത്രക്കാരന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിരിയുണര്‍ത്തും!
മഗാലഫിലേക്ക് അവധി ആഘോഷിക്കാന്‍ പുറപ്പെട്ട ഒരു യാത്രക്കാരന് തന്റെ ഹാന്‍ഡ് ലഗേജിന് വലുപ്പ കൂടുതലില്ലെന്ന് തെളിയിക്കാന്‍ വളരെ പുതുമയുള്ള ഒരു മാര്‍ഗ്ഗം ആവിഷ്കരിച്ചു.
വിമാനത്തിനകത്തേക്ക് കയറ്റാന്‍ അനുവദിക്കുന്നതിനേക്കാള്‍ വലുപ്പം കൈയ്യിലുള്ള ബാഗിനുണ്ടെന്ന് എയര്‍പോര്‍ട്ട് സ്റ്റാഫുകള്‍ അയാളോട് പറഞ്ഞു. അത് അംഗീകരിച്ച് കൊടുക്കാതെ തന്റെ ബാഗിന് ഭാരമൊന്നുമില്ലെന്ന് തെളിയിക്കാന്‍ തന്നെ അയാള്‍ തീരുമാനിച്ചു!
ബാഗിന്റെ വലുപ്പം അളന്നു തിട്ടപ്പെടുത്തുന്ന ചെറിയ ഒരു ഫ്രെയിമിനുള്ളിലേക്ക് തന്റെ ബാഗ് കടത്തിവെച്ച് വലുപ്പക്കൂടുതല്‍ ഇല്ലെന്ന് തെളിയിക്കാനായിരുന്നു ശ്രമം. അതിനായി പ്രസ്തുത ഫ്രെയിമിനുള്ളില്‍ ബാഗ് ഒതുക്കിനിര്‍ത്താനായി അയാള്‍ ചെയ്തതെന്തെന്നോ..? തന്റെ ബാഗിന് മുകളിലേക്ക് ചാടിക്കയറി അതിന്റെ മുകളില്‍ നിന്ന് താളംചവിട്ടി തുള്ളി!ഒടുവില്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആ മെഷറിങ് ഫ്രെയിമിനുള്ളില്‍ ഒതുങ്ങും വിധം അയാളുടെ ബാഗിനെ ചുരുട്ടിക്കൂട്ടിയെടുത്തു. എന്നാല്‍ അളവെടുക്കലെല്ലാം കഴിഞ്ഞപ്പോഴാണ് പ്രശ്നമായത്. ആ ഫ്രെയിമിനുള്ളില്‍ നിന്നും ബാഗ് പുറത്തേക്ക് വരുന്നില്ല!
അയാളുടെ ഈ ചെയ്തികളെല്ലാം അവിടെയുണ്ടായിരുന്നവര്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. എത്ര വലിച്ചിട്ടും തള്ളിയിട്ടും ഉന്തിയിട്ടുമൊന്നും ബാഗ് പുറത്തെടുക്കാന്‍ പറ്റില്ലെന്നായപ്പോള്‍ അയാള്‍ക്ക് താന്‍ ചെയ്തതിന്റെ മണ്ടത്തരം മനസ്സിലായി.
ഇളിഭ്യനായി ക്യാമറയിലേക്ക് നോക്കി ചിരിക്കാനേ അയാള്‍ക്ക് കഴിഞ്ഞുള്ളു.
https://www.facebook.com/Malayalivartha