Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

ചക്കിന് വച്ചത് കൊക്കിന്....

21 JANUARY 2017 10:58 AM IST
മലയാളി വാര്‍ത്ത

പ്രാക്ടിക്കല്‍ ജോക്ക്‌സ് എന്ന പേരില്‍ പലതും കാട്ടിക്കൂട്ടി, വിശ്വസിച്ചു കൂടെ നില്‍ക്കുന്ന കൂട്ടുകാരുടെയും വീട്ടുകാരുടെയും പങ്കാളിയുടേയുമൊക്കെ മനസ്സു വേദനിപ്പിക്കുന്നതും വളരെ വലിയ എന്തോ കാര്യം നടത്തിയ മട്ടില്‍ സമൂഹ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്ത് ആഘോഷിക്കുന്നതുമൊക്കെ ന്യൂജെന്‍ കുട്ടികളുടെ സ്വഭാവമായി മാറിയിരിക്കുകയാണ്.

അത്തരത്തില്‍ പരസ്പരം വിശ്വസിച്ചും ബഹുമാനിച്ചും ഒരു ജന്മം ഒന്നിച്ചു ജീവിക്കാനാഗ്രഹിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു വ്യക്തി ബന്ധത്തിലെ ഏറ്റവും പ്രധാന ഘടകമായ പരസ്പര വിശ്വാസം എന്ന ഘടകത്തിന്റെ കടയ്ക്കല്‍ത്തന്നെ കത്തി വയ്ക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് പ്രാങ്ക് എന്ന രീതിയില്‍ ചെയ്തു വയ്ക്കുന്നത്.

യു ട്യൂബില്‍ പ്രാങ്ക്ഇന്‍വേഷന്‍ എന്നൊരു ചാനല്‍ നടത്തുന്ന ക്രിസ് മണ്‍റോ എന്ന യുവാവിനും സ്വന്തം ചാനലില്‍ തന്റെ വക ഒരു പ്രാങ്ക് അപ് ലോഡ് ചെയ്യണമെന്നു തോന്നി. അതിനായി അയാള്‍ ഒരു പ്രാങ്ക് ആസൂത്രണം ചെയ്തു.

അതേ കുറിച്ച് ക്രിസ് മണ്‍റോ തന്നെ നേരിട്ട് ക്യാമറയ്ക്കു മുമ്പില്‍ വെളിപ്പെടുത്തുന്നുണ്ട്. ക്രിസ് തന്റെ ഗേള്‍ഫ്രണ്ടായ നിക്കോളിനെ വഞ്ചിക്കുകയാണെന്ന് നിക്കോളിന് തോന്നാന്‍ ഇടയാക്കുന്ന വിധത്തില്‍ നിക്കോള്‍ വരുമ്പോള്‍ മറ്റൊരു പെണ്‍കുട്ടിയുമായി അവന്‍ കിടക്കയിലായിരിക്കുന്നതു കാണണം എന്നയാള്‍ പ്ലാന്‍ ചെയ്തു. അതിനായി അയാള്‍ സഹായം ആവശ്യപ്പെട്ടത് നിക്കോളിന്റെ ബെസ്റ്റ് ഫ്രണ്ടായ സറീനയോടായിരുന്നു. സറീന അവനോടൊത്തു നില്‍ക്കാമെന്ന് അവനോടു സമ്മതിച്ചു.

വീഡിയോയുടെ തുടക്കത്തില്‍ അവര്‍ തങ്ങളില്‍ പറഞ്ഞു സമ്മതിച്ച കാര്യങ്ങള്‍ ക്രിസ് മണ്‍റോ വെളിപ്പെടുത്തുന്നു. അപ്പോള്‍ അവന്റെയൊപ്പം അല്‍പ്പവസ്ത്രധാരിയായി നിക്കോളിന്റെ ബെസ്റ്റ് ഫ്രണ്ടായ സറീന കിടക്കയില്‍ ഇരിക്കുന്നതായി കാണാം.

എന്നാല്‍ തന്റെ ഉത്തമ സുഹൃത്തിനെ തമാശയ്ക്കു വേണ്ടി പോലും വേദനിപ്പിക്കാന്‍ സറീന ഒരുക്കമായിരുന്നില്ല എന്നതാണു സത്യം. മാത്രവുമല്ല സറീനയ്ക്ക് ഒരു ബോയ്ഫ്ണ്ട് ഉണ്ട് താനും. സറീന എന്താണു ചെയ്തതെന്നോ?

ക്രിസ് തന്നോട് ഇപ്രകാരം ഒരു സഹായം ചോദിച്ചിട്ടുണ്ടെന്നും അതിനായുള്ള വീഡിയോ ഷൂട്ടിംഗിനുള്ള സെറ്റപ്പ് എല്ലാം അവന്റെ വീട്ടില്‍ റെഡിയാക്കുകയാണെന്നും അവള്‍ നിക്കോളിനെ അറിയിച്ചു. പിന്നീട് നിക്കോളും സറീനയും ചേര്‍ന്ന് മറ്റൊരു പ്ലാന്‍ ആസൂത്രണം ചെയ്യുകയായിരുന്നു. അവരുടെ പ്ലാനും, റിക്കോര്‍ഡു ചെയ്യാന്‍ അവര്‍ എല്ലാ സൗകര്യങ്ങളും ചെയ്തു.

പിന്നീട് നിക്കോള്‍ എത്തുന്നതും കാത്ത് ക്രിസ്, സറീനയോടൊപ്പം കിടക്കയില്‍ കാത്തിരിക്കയായിരുന്നു. അപ്പോഴാണ് കതകുതുറന്ന് അവള്‍ വരുന്നതിന്റെ ശബ്ദം കേട്ടത്. കിടപ്പുമുറിയുടെ വാതില്‍ തുറന്നിട്ടുകൊണ്ട് ഇരിക്കയായിരുന്നു ക്രിസ്. നിക്കോള്‍ മുറിക്കു മുന്നിലെത്തുന്നതും അവന്റെയൊപ്പം അല്പ വസ്ത്ര ധാരിയായി നിക്കോളിന്റെ ആത്മസുഹൃത്തിനെ കാണുമ്പോള്‍ നിക്കോളിനുണ്ടാകുന്ന ഞെട്ടലും, ദേഷ്യവും നിരാശയുമെല്ലാം കണ്ട് ആസ്വദിക്കാന്‍ ഒരുങ്ങിയിരുന്ന അവന്‍ കേട്ടത് മറ്റു ചിലത് ആയിരുന്നു

വീട്ടു വാതില്‍ തുറന്ന് അകത്തേക്കു വരുന്ന നിക്കോള്‍ ആരോടോ വര്‍ത്തമാനം പറഞ്ഞു കൊണ്ടാണ് വരുന്നതെന്ന് അവനു മനസ്സിലായി. അവളോടൊപ്പം ആരാണെന്നു കണ്ടില്ലെങ്കിലും അവര്‍ തങ്ങളില്‍ എന്താണു പറയുന്നതെന്ന് വ്യക്തമായി അവന്‍ കേട്ടു. ഇല്ല... ഇന്ന് അവനിവിടെ ഉണ്ടാകില്ലെന്ന് പറഞ്ഞിട്ടുണ്ട്... അതു കൊണ്ട് പ്രശ്‌നമില്ല വരൂ എന്നു പറഞ്ഞു കൊണ്ട് അവള്‍ കയറി വരുന്നത് മറ്റൊരു പുരുഷനോടൊപ്പമാണ്. ആ പുരുഷന്‍ ആരാണെന്ന് ക്രിസിന് യാതൊരു പരിചയവുമില്ല. എന്നാല്‍ സറീനയും നിക്കോളും തമ്മില്‍ ചേര്‍ന്ന് ഒപ്പിച്ച പണിയുടെ ഭാഗമായിരുന്നു അത്. സറീനയുടെ ബോയ്ഫ്രണ്ടായിരുന്നു നിക്കോളിനൊപ്പം വീട്ടിലേയ്ക്കു വന്നത.് എന്നാല്‍ ക്രിസും സറീനയുടെ ബോയ്ഫ്രണ്ടും തമ്മില്‍ മുമ്പു കണ്ടിട്ടില്ലാത്തതിനാല്‍ ക്രിസ് വീട്ടിലുണ്ടാവില്ല എന്നു പറഞ്ഞിരുന്ന ദിവസത്തില്‍ അവള്‍ മറ്റൊരു പുരുഷനുമായി അവിടെയെത്തി എന്നു മാത്രമേ ക്രിസിനു തോന്നുകയുള്ളൂ എന്നവര്‍ക്കു മൂവര്‍ക്കും അറിയാമായിരുന്നു.

പിന്നീട് ക്രിസ് വിചാരിച്ചിരുന്നതു പോലെയൊന്നുമായിരുന്നില്ല കാര്യങ്ങള്‍ നടന്നത്. എല്ലാം നിക്കോള്‍ വിചാരിച്ചതുപോലെ തന്നെ നടന്നു.

മറ്റൊരു പുരുഷനുമായി തന്റെ ഗേള്‍ ഫ്രണ്ട് നിക്കോള്‍ കടന്നു വരുന്നതു കണ്ട ക്രിസിന് ആകെ കലിയിളകി. ഇവന്‍ ആരാ... നിനക്കെന്താ ഇവനുമായി ബന്ധം എന്തൊക്കെ ചോദിച്ചു തുടങ്ങിയ അവനോട് ഞാനീ കാണുന്നതെന്തൊക്കെയാണ് എന്നവള്‍ തിരിച്ചു ചോദിക്കുന്നു. അപ്രതീക്ഷിതമായ ആ ചോദ്യം ചെയ്യലില്‍ ക്രിസ് തന്റെ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിരുന്ന ഡയലോഗുകള്‍ എല്ലാം മറന്നു. പകരം സത്യമെല്ലാം വെട്ടിത്തുറന്നു പറഞ്ഞു. ഇതെല്ലാം നിന്നെ കളിപ്പിക്കാനുള്ള ഒരു സെറ്റപ്പ് ആയിരുന്നെന്നും ഇതൊക്കെ ഷൂട്ടു ചെയ്യുന്നുണ്ടായിരുന്നുവെന്നും ഒക്കെ അവന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു. എന്നിട്ടും തന്റെ പ്രണയിനിയെ മറ്റൊരാളിന്റെ കൂടെ കണ്ടതിന്റെ നിരാശ മാറിയില്ല. അവന്‍ കണ്ണില്‍ കണ്ടതെല്ലാം തട്ടി മറിച്ചിടുന്നു.

അല്പനേരം കൂടി നിക്കോള്‍ അവനെ കളിപ്പിക്കുന്നു. അറിയാതെ തെറ്റു ചെയ്തു പോയി എന്ന മട്ടില്‍ അവള്‍ അവനോടു സോറി പറയാനും പിണക്കം മാറ്റാനുമൊക്കെ ശ്രമം നടത്തുന്നു. ക്രിസും നിക്കോളും തമ്മില്‍ വഴക്കു തുടങ്ങിയപ്പോഴേ അവളോടൊപ്പമെത്തിയ സറീനയുടെ ബോയ്ഫ്രണ്ട് കതകു തുറന്ന് പുറത്തേക്കിറങ്ങിയിരുന്നു. കിടക്കമുറിയില്‍ ക്രിസിനോടൊപ്പം ഉണ്ടായിരുന്ന സറീനയാകട്ടെ അവിടെ തന്നെ ഇരിക്കയായിരുന്നു.

രംഗം കൊഴുത്തതോടെ പിന്നെ നിക്കോളും അധികം വച്ചു താമസിപ്പിച്ചില്ല. ക്രിസിനോട് തന്നെയാണ് അവള്‍ക്ക് പ്രണയമെന്ന് അവള്‍ വീണ്ടും വീണ്ടും പറഞ്ഞപ്പോള്‍ അല്പ നേരത്തേക്ക് അവനൊന്നു ശാന്തനായി. ആ നേരം നോക്കി അവള്‍ പുറത്തേക്കു പോയ സറീനയുടെ ബോയ്ഫ്രണ്ടിനെ അകത്തേക്കു വരാന്‍ വിളിക്കുന്നു. അവനെ വിളിക്കുന്നതു കണ്ടതോടെ നിക്കോളിനെ വിട്ട് ദൂരത്തേക്കു മാറാന്‍ ശ്രമിക്കുന്നു ക്രിസ്. ജേക്ക് കടന്നു വന്നതോടെ അവള്‍ അയാളെ ക്രിസിനു പരിചയപ്പെടുത്തി കൊടുക്കുന്നു. ഇത് ജേക്ക,് സറീനയുടെ ബോയ്ഫ്രണ്ടാണ!്

ഇതു പറയുമ്പോഴേയ്ക്കും സറീന കിടപ്പുമുറിയില്‍ നിന്നും പുറത്തേക്കിറങ്ങി വന്ന് ജേക്കിനോടു ചേര്‍ന്നു നില്‍ക്കുന്നു. എന്നാലും ക്രിസിന് അത്ര വിശ്വാസം വന്നില്ല. ബോയ്ഫ്രണ്ടാണെങ്കില്‍ തെളിയിക്കാന്‍ ആവശ്യപ്പെടുന്നു. സറീനയും ജേയ്ക്കും പരസ്പരം ചുംബിക്കുന്നതോടെ ക്രിസിന് ആ കാര്യത്തില്‍ ഉറപ്പായി. അപ്പോഴും അവന്റെ മനസ്സില്‍ ചില സംശങ്ങള്‍ ബാക്കിയുണ്ടാകും എന്ന് നിക്കോളിന് അറിയാം. ആ സംശയമെല്ലാം അവള്‍ പെട്ടെന്ന് തന്നെ തീര്‍ത്തു കൊടുത്തു. എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ വേദനിപ്പിക്കുന്ന ഒരു പ്രാങ്കിന് നിന്റെ കൂടെ നില്‍ക്കുമെന്നു നീ കരുതിയോ? വെറുതയല്ല അവളെ എന്റെ ബെസ്റ്റ് ഫ്രണ്ടെന്നു ഞാന്‍ പറയുന്നതെന്ന മട്ടില്‍ അവളൊന്നു നോക്കിയതോടെ ക്രിസിന് തന്റെ പദ്ധതികളെല്ലാം പാളിയെന്നു മനസ്സിലായി. അതോടെ തോല്‍വി സമ്മതിച്ച് മുഖം പൊത്തി ചിരിച്ചു കൊണ്ട് താഴേക്കിരിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത.

ഗേള്‍ഫ്രണ്ടിന് തന്റെ മേലുള്ള വിശ്വാസത്തെ കുറിച്ച് അഗ്നിപരീക്ഷ നടത്താന്‍ പോകുന്ന ബോയ്ഫ്രണ്ടുമാര്‍ക്ക് ഇതു പോലെ സൗഹൃദത്തിന് പൊന്നിനേക്കാള്‍ വില കല്‍പ്പിക്കുന്ന ഉത്തമ സുഹൃത്തുക്കളെ കൊണ്ടു തന്നെ പണി കൊടുപ്പിക്കണം. എന്നാലേ പഠിക്കൂ!

എന്നാലും സ്വന്തം യു ട്യൂബ് ചാനലായ ഫ്രാങ്ക് ഇന്‍വേഷന്‍സില്‍ നിക്കോളിന്റെ ചമ്മിയ മുഖം അപ്‌ലോഡ് ചെയ്യാനായി കാത്തിരുന്ന ക്രിസ് തനിക്കു പണി കിട്ടിയതാണെങ്കിലും ആ പ്രാങ്ക് വീഡിയോ അപ്‌ലോഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (9 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (9 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (9 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (9 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (9 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (9 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (9 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (10 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (10 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (10 hours ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (11 hours ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (11 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (11 hours ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (12 hours ago)

Malayali Vartha Recommends