ഈ വീഡിയോ കണ്ട് നിങ്ങളുടെ കണ്ണ് തള്ളരുത്! ജോണ്‍ എഡ്വേര്‍ഡ് ഡോയലിന്റെ പ്രകടനം ഞെട്ടിക്കുന്നത്
ആരെയും ഞെട്ടിപ്പിക്കുന്ന പ്രകടനം...അങ്ങനെയാണ് മിസ്റ്റര്‍ സൂം എന്ന വിളിപ്പേരുള്ള ജോണ്‍ എഡ്വേര്‍ഡ് ഡോയല്‍ എന്ന യുവാവിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാനാകുക. ഇദ്ദേഹം എങ്ങനെയാണ് പ്രശസ്തനായത് എന്നല്ലേ! സ്വന്തം കണ്ണുകള്‍ കൊണ്ടാണ് ഇയാളുടെ മായികപ്രകടനങ്ങള്.
സ്വന്തം കണ്ണുകള്‍ പതിനൊന്ന് മില്ലിമീറ്റര്‍ വരെ മുന്നോട്ട് തള്ളാന്‍ ഇയാള്‍ക്ക് കഴിയും. കുറച്ചുകാലങ്ങള്‍ക്ക് മുന്‍പ് സുഹൃത്തുക്കളോടൊപ്പം ഒരു ക്ലബ്ബില്‍ സമയം ചെലവഴിച്ചപ്പോഴാണ് ഈ കഴിവ് ഇയാള്‍ സ്വയം കണ്ടെത്തുന്നത്.കൂട്ടുകാരെ രസിപ്പിക്കാന്‍ വേണ്ടി ചുമ്മാതങ്ങ് ചെയ്തതായിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ട് എന്ന രാജ്യം മുഴുവന്‍ വൈറല്‍ ആയിരിയ്ക്കുകയാണ്. ഇദ്ദേഹം യൂ ട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടിട്ട് പ്രശസ്തമായ റിപ്ലീസ് ബിലീവ് ഇറ്റ് ഓര് നോട്ട് ഇയാളുമായി കരാറുണ്ടാക്കുക വരെ ചെയ്തു.
https://www.facebook.com/Malayalivartha