Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

സ്ഥാപനത്തില്‍ കയറി കവര്‍ച്ച നടത്തിയ മോഷ്ടാക്കളെ പിന്‍തുടര്‍ന്നു പിടികൂടാന്‍ സഹായിച്ചതിന് ജീവനക്കാരെ പിരിച്ചുവിട്ടു!

23 JANUARY 2017 04:10 PM IST
മലയാളി വാര്‍ത്ത
അമേരിക്കയില്‍ ഫ്‌ലോറിഡാ സംസ്ഥാനത്തെ പാം ഹാര്‍ബറിലെ ഗാര്‍ഡന്‍ സ്ട്രീറ്റിലുള്ള ഹോം ഡിപ്പോ എന്ന ഗാര്‍ഹികോപകരണങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ കവര്‍ച്ച ചെയ്തു കൊണ്ടു പോയ ആളിനെ കണ്ടെത്താനും പിടികൂടാനും സഹായകമായ രീതിയില്‍ പ്രവര്‍ത്തിച്ചതിന് പ്രസ്തുത സ്ഥാപനത്തിലെ 4 ജീവനക്കാരെ പിരിച്ചു വിട്ടു!

അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കവര്‍ച്ച നടക്കുന്നതു കണ്ടാലും അതില്‍ ഇടപെടാന്‍ ശ്രമിക്കരുതെന്നാണ് കോര്‍പ്പറേറ്റ് നയം എന്നും അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് അവരെ പിരിച്ചു വിടുന്നതെന്നും ഹോം ഡിപ്പോ അറിയിച്ചു.

ഹോം ഡിപ്പോയില്‍ നിന്നും 3500-ഓളം ഡോളര്‍ വിലയുള്ള ഉപകരണങ്ങള്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച 22-കാരനായ ബ്രാന്‍ഡന്‍ എഡ്വേര്‍ഡ് മജിന്‍സ് ലോവെയെ കുടുക്കാന്‍ സഹായകമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് ജീവനക്കാരെ പിരിച്ചു വിട്ടത്.

ജെഫ്രി മില്ലര്‍(59) ജാസ്മിന്‍ എഫ് കെല്ലി(27) ജോ പി സ്‌പെക്ടര്‍(29), ജോര്‍ജ്ജ് ഇപ്പോലിറ്റോ(56) എന്നിവരെയാണ് ഹോം ഡിപ്പോ പിരിച്ചു വിട്ടത്.
പ്രതി കടന്നു കളയാന്‍ ഉപയോഗിച്ച വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധിച്ചുവച്ച് പോലീസിനോടു പറഞ്ഞു കൊടുക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് മില്ലര്‍ പരിതപിക്കുന്നു.

ഷോപ്പിംഗിനെത്തിയ സാധനം കടത്തിക്കൊണ്ടു പോകുന്ന അയാളില്‍ സംശയം തോന്നിയിട്ട് കെല്ലി അയാളോട് റസീപ്റ്റ് ചോദിച്ചുവത്രേ. അപ്പോള്‍ അയാള്‍ കുറച്ചു സാധനങ്ങള്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അയാള്‍ കളഞ്ഞിട്ടു പോയ ആ സാധനങ്ങള്‍ തിരികെ എടുത്തു എന്നതാണ് ഇപ്പോലിറ്റോ ചെയ്ത കുറ്റം.

ജീവനക്കാരുടെ ജീവനാണ് കൂടുതല്‍ വിലയുള്ളതെന്നും എത്ര വില കൂടിയ വസ്തുക്കളാണ് കടത്തി കൊണ്ടു പോകുന്നതെങ്കിലും അതു കണ്ടു നിന്നിട്ട് ഒന്നും ചെയ്യാതിരുന്നതെന്ത് എന്ന് യാതൊരു സാഹചര്യത്തിലും ഹോം ഡിപ്പോ അധികൃതര്‍ ജീവനക്കാരോട് ചോദിക്കയില്ലെന്നുള്ള അവരുടെ നയം വളരെ ശക്തമായി പിന്‍തുടരുന്ന സ്ഥാപനമാണ് ഹോം ഡിപ്പോ എന്നതിനാല്‍ കവര്‍ച്ച നടക്കുമ്പോള്‍ അതില്‍ ഇടപെടാനേ പാടില്ലായിരുന്നു എന്നാണ് സ്ഥാപനത്തിന്റെ നിലപാട്!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (52 minutes ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (2 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (4 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (4 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (5 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (5 hours ago)

ദൃശ്യങ്ങൾ പുറത്ത്  (5 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (5 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (5 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (5 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (7 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (7 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (8 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (8 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (8 hours ago)

Malayali Vartha Recommends