കൂട്ടുകാര്‍ കളിയാക്കിയതിനെ തുടര്‍ന്ന് സ്വയം ലിംഗാഗ്രചര്‍മ്മം നീക്കം ചെയ്യാന്‍ ശ്രമിച്ച കൗമാരക്കാരന് ആശുപത്രിയില്‍
സിംബാബ്വേയില് നിന്നാണ് വിചിത്രമായ ഈ വാര്‍ത്ത എത്തിയിരിക്കുന്നത്. തന്റെ ലിംഗാഗ്രചര്‍മ്മം ഒരു കത്തി ഉപയോഗിച്ച് സ്വയം നീക്കം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്.
മറ്റാബെലെലാന്‍ഡ് നോര്‍ത്ത് പ്രവിശ്യയിലെ മെഡിക്കല്‍ ഡയറക്ടറായ ഡോ ന്യാഷാ മസൂക്കയുടെ അടുക്കലേയ്ക്കാണ് കുട്ടിയെ കൊണ്ടു പോയത്. ലിംഗാഗ്ര ചര്‍മ്മം നീക്കം ചെയ്തില്ലെങ്കില്‍ അവന് ഗേള്‍ഫ്രണ്ടിനെ കിട്ടാന്‍ ഇടയില്ലെന്ന് കൂട്ടുകാര്‍ കളിയാക്കിയതിനെ തുടര്‍ന്നാണ് അവന് അത് സ്വയം നീക്കം ചെയ്യാന്‍ ശ്രമിച്ചതെന്ന് അവന് ഡോക്ടറോട് പറഞ്ഞു.
തുടര്‍ന്ന് അവനെ ലുപെനിലുള്ള സെന്റ് ലൂക്ക്സ് മിഷന് ആശുപത്രിയിലേയ്ക്ക് മാറ്റി.അവിടെ രണ്ടു ദിവസത്തെ ചികിത്സയ്ക്കുശേഷം അവന് സുഖപ്പെട്ട് ആശുപത്രിയില്‍ നിന്നും മടങ്ങിപ്പോയി.
ഭാഗ്യത്തിന് അവന്റെ ലിംഗാഗ്രചര്‍മ്മത്തില്‍ മാത്രമേ മുറിവ് ഉണ്ടായുള്ളൂ, ഡോക്ടര്‍മാര്‍ പിന്നീട് ആ ചര്‍മ്മം നീക്കം ചെയ്തു കളയുകയായിരുന്നു.
https://www.facebook.com/Malayalivartha