ബെറ്റിങ്ങില് തോറ്റ ടെന്നീസ് സുന്ദരി വാക്ക് പാലിച്ചു; 20-കാരനുമായി ഡേറ്റിംഗ്
കാനഡയിലെ ടെന്നീസ് താരം ജെനി ബൗച്ചാര്‍ഡ് ബെറ്റിങ്ങില് ഒരു ഇരുപതുകാരനോട് തോറ്റത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ കനേഡിയന്‍ സുന്ദരി തന്റെ വാക്ക് പാലിച്ചിരിക്കുന്നു.
സൂപ്പര്‍ ബൗള്‍ മത്സരത്തില്‍ അറ്റ്ലാന്റയിലെ ഫാല്‍ക്കണ്‍സ് ടീം ന്യൂ ഇംഗ്ലണ്ടിന്റെ പാട്രിയറ്റ്സിനോട് തോല്‍ക്കുമെന്നായിരുന്നു ഇരുപതുകാരനായ ജോണ്‍ ഗോയെര്ക്കേ ജെനിയെ വെല്ലുവിളിച്ചത്. ടെന്നീസ് തരാം അത് ഏറ്റെടുക്കുകയും ചെയ്തു.
മത്സരത്തില്‍ ഫാല്‍ക്കണ്‍സ് തോറ്റാല്‍ തന്റെ കൂടെ ഡേറ്റിംഗിന് വരുമോ എന്നും ജോണ്‍ വെല്ലുവിളിച്ചു. ജെനി ആ വെല്ലിവിളി ഏറ്റെടുക്കുകയും ചെയ്തു. മത്സരത്തില്‍ ഫാല്‍ക്കണ്‍സ് പാട്രിയറ്റ്സിനോട് 34-28 എന്ന സ്കോറില്‍ തോല്‍ക്കുകയും ചെയ്തു.
ഇതോടെ വെട്ടിലായത് കനേഡിയന്‍ ടെന്നീസ് താരമാണ്. ഇപ്പോഴിതാ ജെനി വാക്ക് പാലിച്ചിരുന്നു. ജോണുമായി ഒരു ദിവസത്തെ ഡേറ്റിംഗ് നടത്തിയിരിക്കുന്നു. അതിന്റെ ചിത്രങ്ങളും താരം തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha