മൂന്ന് വയസ്സുകാരന്റെ സിക്സ് പായ്ക്ക് കണ്ട് ലോകം ഞെട്ടി!
സിക്സ് പായ്ക് മസിലുണ്ടാക്കാന്‍ നേരം വെളുക്കുന്നതു മുതല്‍ ജിമ്മില്‍ കിടന്ന് കഷ്ടപ്പെടുന്ന ഇന്നത്ത യുവാക്കള്‍ പരിചയപ്പെടേണ്ട ഒരാളുണ്ട്. മൂന്നാം വയസില്‍ സിക്സ് പായ്ക് ഉണ്ടാക്കിയ ഡാഷ് എന്ന കൊച്ചുബാലന്.
മൂന്ന് വയസ്സിലും സിക്സ് പായ്ക്കോ എന്ന് കേട്ട് അത്ഭുതപ്പെടുന്നവര്‍ക്ക് മുന്നില്‍ ഡാഷിന് പറയാന്‍ വര്‍ക്ക്ഔട്ട് കഥകളുമുണ്ട്.
ദിവസം നാലു കിലോമീറ്റര്‍ നടക്കുന്ന ഡാഷ് മണിക്കൂറുകളോളം ചാടുകയും മറ്റ് എക്സസൈസുകള്‍ ചെയ്യാറുമുണ്ടെന്ന് അമ്മ ഉര്‍സുല പറയുന്നു.ഓസ്ട്രേലിയന്‍ സ്വദേശിയായ ഡാഷിന്റെ ഇന്‍സ്റ്റാഗ്രാം ഫോട്ടോയാണ് ഇപ്പോള്‍ എല്ലാവരുടെയും ചര്‍ച്ചാവിഷയം.
എക്സസൈസുകള്‍ ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഡാഷിന്റെ ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞ് തുടങ്ങിയത്.ഡാഷിന്റെ അത്ഭുതപ്പെടുത്തുന്ന സിക്സ് പായ്ക്ക് ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha