ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായി മകള്‍
സ്വന്തം മക്കളുടെ കുട്ടികാലത്തെ ഫോട്ടോകളും മക്കള്‍ ഇപ്പോള്‍ കുഞ്ഞാണെങ്കില്‍ അവരുടെ ഫോട്ടോകളും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ അവിടെ ഒരു മകള്‍ തന്റെ ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ്. തന്റെ ബാല്യകാല ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് ഓസ്ട്രിയന്‍ പെണ്‍കുട്ടി പരാതി നല്‍കിയത്.
വസ്ത്രമില്ലാതെ നില്ക്കുന്ന കുട്ടിക്കാല ചിത്രങ്ങള്‍ 700ഓളം പേരാണ് ഷെയര്‍ ചെയ്തതെന്ന് പെണ്‍കുട്ടി. ഇതു പോലുള്ള ചിത്രങ്ങള്‍ സമൂഹത്തിന് മുന്നില്‍ തന്നെ നാണം കെടുത്തുന്നുണ്ടെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യരുതെന്ന് പിതാവിനോട് പറഞ്ഞപ്പോള്‍ അതിനുള്ള അവകാശം തനിക്കുണ്ടെന്നാണ് പിതാവ് മറുപടി നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.
ഓസ്ട്രിയയില്‍ ഇതാദ്യമായാണ് ഇത്തരത്തിലുള്ള സംഭവം. ഫ്രാന്‍സില്‍ നടന്ന സമാന സംഭവത്തില്‍ കുറ്റാരോപിതനായ വ്യക്തിക്ക് ഒരു വര്‍ഷം തടവും 45,000 യൂറോ പിഴയുമാണ് വിധിച്ചത്.
https://www.facebook.com/Malayalivartha