Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും, ഉച്ചയോടെ നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകര്‍ഷണം, ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍


സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...

വര്‍ണാഭമായി ചെമ്പരത്തി

04 FEBRUARY 2017 12:04 PM IST
മലയാളി വാര്‍ത്ത

മിക്കവാറും എല്ലാപേരുടേയും വീടുകളിലെ ഉദ്യാനത്തില്‍ കാണുന്ന ഒന്നാണ് ചെമ്പരത്തി. ചെമ്പരത്തിക്ക് ഉദ്യാനത്തില്‍ നിത്യയൗവനമാണ്. നവീന സങ്കരയിനങ്ങളുടെ തള്ളിക്കയറ്റത്തില്‍ നാടന്‍ ചുവപ്പു ചെമ്പരത്തി അതിരുകാവലാളായി മാറിയെങ്കിലും പലരും പുതിയ ഇനങ്ങള്‍ക്കൊപ്പം ഇവയും നട്ടു വളര്‍ത്തുന്നുണ്ട്.

വലിയ കുറ്റിച്ചെടിയായി വളരുന്ന നാട്ടുചെമ്പരത്തിയുടെ സ്ഥാനത്ത് വലിയ പൂക്കളും കുറുകിയ സസ്യപ്രകൃതിയുമുള്ള എത്രയോ സങ്കരയിനങ്ങളാണ് ഇന്നുള്ളത്. പല വര്‍ണങ്ങളില്‍ കൈപ്പത്തിയോളം വലുപ്പമുള്ള പൂക്കള്‍ ആരെയും ആകര്‍ഷിക്കും. വര്‍ണവൈവിധ്യമുള്ള പൂക്കളുണ്ടാകുന്ന നൂറോളം സങ്കരയിനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. കൂടാതെ, സമൃദ്ധമായി പൂവിടുന്ന ചെറിയ പൂക്കളുള്ള ഇനങ്ങളും.



നട്ടുവളര്‍ത്താന്‍

മുന്‍പു ഗ്രാഫ്റ്റിങ് രീതിയിലാണ് സങ്കരയിനം തൈകള്‍ ഉല്‍പാദിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇവയെല്ലാം കമ്പ് മുറിച്ചുനട്ട് വളര്‍ത്താം. പൂവിടാത്ത ഇളം കമ്പുകളും നടാം. ആറിഞ്ചു നീളമുള്ള കമ്പിലെ കൂമ്പില നിര്‍ത്തി ബാക്കി ഇലകള്‍ നീക്കം ചെയ്യണം. ചകിരിച്ചോറും ചുവന്ന മണ്ണും

കലര്‍ത്തിയതില്‍ ഈ കമ്പു നടാം. പോളിബാഗില്‍ നട്ട കമ്പ് വിപണിയില്‍ ലഭ്യമായ കുമിള്‍നാശിനി ഉപയോഗിച്ചു രോഗാണുമുക്തമാക്കണം. ഈ വിധത്തില്‍ തയാറാക്കിയത് അധിക ഈര്‍പ്പം കിട്ടാനായി ഹ്യുമിഡിറ്റി ചേംബറില്‍ വയ്ക്കണം.

ഇത്തരം ചേംബറില്‍ ഒരാഴ്ച മുഴുവന്‍ വച്ച കമ്പ് തുടര്‍ന്നുള്ള ആഴ്ചകളില്‍ രാത്രി സമയത്തു ചേംബറിനെ മൂടുന്ന പ്ലാസ്റ്റിക് ഷീറ്റ് മാറ്റി കൂടുതല്‍ വായുസഞ്ചാരവും കുറഞ്ഞ ഈര്‍പ്പവുമുള്ള സാഹചര്യത്തില്‍ സംരക്ഷിക്കണം.



നട്ട കമ്പ് ഒന്നുരണ്ടു മാസത്തിനുള്ളില്‍ വേരുപിടിക്കും. വേരുകള്‍ വന്നു വളരാന്‍ തുടങ്ങിയ ചെടി വലിയ പോളിബാഗിലേക്കോ ചട്ടിയിലേക്കോ മാറ്റിനടാം. അഞ്ചു മാസത്തോളം വളര്‍ച്ചയായാല്‍ പൂവിടാന്‍ തുടങ്ങും. കമ്പു മുറിച്ചുനട്ട ഹൈബ്രിഡ് ഇനങ്ങള്‍ 8–10 ഇഞ്ച് വലുപ്പമായാല്‍ പൂവിട്ടു തുടങ്ങും. നാടന്‍ ഇനങ്ങളാകട്ടെ, പൂവിടാന്‍ 2-3 അടി ഉയരം വയ്ക്കണം.



പരിപാലനം

ചട്ടിയിലും നിലത്തും സങ്കരയിനങ്ങള്‍ പരിപാലിക്കാം. നിലത്തു വളര്‍ത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. കുറഞ്ഞത് ഒരടി വലുപ്പമുള്ള ചട്ടിയാണു ചെമ്പരത്തി നടാന്‍ വേണ്ടത്. ചുവന്ന മണ്ണ്, ചകിരിച്ചോറ്, വളമായി ചാണകപ്പൊടി ഇവ കലര്‍ത്തിയ മിശ്രിതം മതി.

ചെറിയ പോളിബാഗില്‍ വളര്‍ത്തിയെടുത്ത ചെടി മിശ്രിതമുള്‍പ്പെടെ ചട്ടിയിലേക്കു മാറ്റി നടാം. നേരിട്ടു വെയില്‍ കിട്ടുന്നതും വെള്ളം തങ്ങി നില്‍ക്കാത്തതുമായ ഉദ്യാനത്തിന്റെ ഭാഗങ്ങളില്‍ ചെമ്പരത്തി നിലത്തു നട്ടുവളര്‍ത്താം. ചട്ടി നിറയ്ക്കാന്‍ ഉപയോഗിച്ച മിശ്രിതം മതി കുഴി നിറയ്ക്കാനും. നട്ട ശേഷം മിശ്രിതം നന്നായി നനച്ചു കൊടുക്കണം.
സംരക്ഷണം


ഇല മഞ്ഞളിപ്പ്, പൂമൊട്ടുകളുടെയും തളിരിലകളുടെയും മുരടിപ്പ്, ഇലചുരുട്ടിപ്പുഴു എല്ലാം നവീനയിനങ്ങള്‍ക്കു കാണുന്ന രോഗ, കീടബാധയാണ്. രണ്ടു ഗ്രാം 'ഇന്‍ഡോഫില്‍', ഒരു മില്ലി 'കോണ്‍ഫിഡോര്‍' എന്നീ രാസകീടനാശിനികള്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍ ലായനിയായി രണ്ടാഴ്ചയിലൊരിക്കല്‍ ചെടി മുഴുവനായി തളിച്ചുകൊടുക്കുന്നത് ചെമ്പരത്തിയെ ഇല മഞ്ഞളിപ്പ്, മുരടിപ്പ് രോഗങ്ങളില്‍നിന്ന് ഒരു പരിധിവരെ സംരക്ഷിക്കും

.
ഇല മുരടിപ്പ് വേനല്‍ക്കാലത്താണ് സാധാരണ ഉണ്ടാകുക. കേടുവന്ന സസ്യഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷം കോണ്‍ഫിഡോര്‍ നാലു ദിവസത്തെ ഇടവേളയില്‍ 2-3 ആവര്‍ത്തി തളിച്ചുകൊടുത്തു ചെടിയെ കീടമുക്തമാക്കാം. മഴക്കാലം കഴിഞ്ഞാല്‍ കാണുന്ന ഇലചുരുട്ടിപ്പുഴുവിനെതിരെ 'കരാട്ടെ' (ലാംബ്ഡ സൈക്‌ളോത്രിന്‍) രണ്ടു മില്ലി ഒരു ലീറ്റര്‍ വെള്ളത്തില്‍ തയാറാക്കിയതു പ്രയോഗിച്ചാല്‍ മതി. മീലിമൂട്ടകള്‍ മറ്റ് അലങ്കാരച്ചെടികളിലെന്നപോലെ ചെമ്പരത്തിയെയും ആക്രമിക്കാറുണ്ട്. കീടബാധ കണ്ടാല്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍ ഒരു ഗ്രാം 'പെഗാസസ്' കീടനാശിനി ചെടി മുഴുവനായി 2–3 വട്ടം തളിച്ചു കീടബാധ ഒഴിവാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച  (7 minutes ago)

സംസ്ഥാനത്ത് കനത്ത ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്... സംസ്ഥാനത്തെ ചുട്ടുപൊള്ളുന്ന ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്  (20 minutes ago)

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു... ആലുവ കെ.എസ്.ആര്‍.ടി.സി പരിസരത്തുവച്ച് നായ് കടിച്ചത്,നിരവധി പേരെ നായ ആക്രമിച്ചിരുന്നു  (1 hour ago)

തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്‌റ്റോയിനിസ് കളം നിറഞ്ഞു... ആവേശപ്പോരിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ  (1 hour ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ  (1 hour ago)

വഴി ചോദിക്കാനെന്ന വ്യാജേന...... ഒറ്റപ്പാലത്ത് മുളഞ്ഞൂരില്‍ വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് താലിയുള്‍പ്പെട്ട സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...  (2 hours ago)

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (7 hours ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (7 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (7 hours ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (8 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (9 hours ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (9 hours ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (9 hours ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (11 hours ago)

Malayali Vartha Recommends