Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..


ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക്... ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്...ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ല...


മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...


വിസിയുടെ വിയോജിപ്പ് മറികടന്നുള്ള ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം...അനുസരിക്കാൻ മനസില്ലെന്ന് ബ്രിട്ടാസ്... അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ.. രാഷ്ട്രീയ പ്രസംഗങ്ങൾ അനുവദിക്കാനാവില്ലെന്ന് സംഘാടകരെ റജിസ്ട്രാർ അറിയിച്ചു..


അടിമുടി പരിഷ്കാരവുമായി ദുരദർശൻ..ഡിഡി ന്യൂസിന്റെ ലോഗോ ഇനി കാവി നിറത്തിൽ...രാജ്യമെങ്ങും ജനങ്ങൾ കണ്ടു പരിചയിച്ച ചുവപ്പു നിറത്തിലുള്ള ലോഗോ മാറ്റിയാണു കാവിയാക്കിയത്...

കേരളത്തിലെ സഹകരണ ബാങ്കുകളിൽ കോടികളുടെ കള്ളപ്പണം.

10 NOVEMBER 2016 02:45 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ സഹകരണ ബാങ്കുകളിൽ കോടികളുടെ കള്ളപ്പണം. കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലായി പൂഴ്ത്തിയിരിക്കുന്നത് 3000ഓളം കോടിയുടെ കള്ളപ്പണമാണെന്നാണ് ആദായനികുതിവകുപ്പിന്റെ കണ്ടെത്തല്‍.
ഇതിന്റെഅടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ് പരിശോധന തുടങ്ങി. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഉറവിടം വ്യക്തമാക്കേണ്ടി വരുമെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ അടക്കമാണ് പരിശോധന.
നിക്ഷേപകരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബാങ്ക് അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് വകുപ്പ് അധികൃതര്‍ പറയുന്നു. കോഴിക്കോട് സര്‍ക്കിളില്‍ മാത്രം ഏകദേശം 150 കോടിയുടെ കള്ളപ്പണമാണ് ഈ വര്‍ഷം ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.
സാധാരണഗതിയില്‍ 50,000 രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഹാജരാക്കണമെന്നില്ലാത്തതിനാല്‍ മിക്ക സഹകരണ ബാങ്കുകളും 49,999 രൂപയുടെ യൂണിറ്റുകളായാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. വന്‍തുകകള്‍ ഇങ്ങനെ ചെറുതുകയായി നിക്ഷേപിക്കുന്നതിലൂടെ പണത്തിന്റെ ഉറവിടം വ്യക്തമാക്കാതിരിക്കാന്‍ സാധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ വഴിവിട്ട സ്രോതസ്സിലൂടെ ലഭിച്ച പണം വെളുപ്പിക്കാന്‍ പലരും സഹകരണ ബാങ്കുകളെ ആശ്രയിക്കുകയും ചെയ്തിരുന്നതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
പരിശോധനയിൽ കണക്കിലേറെ വരുന്ന തുക പിടിച്ചെടുത്താൽ നിക്ഷേപകൻ പണത്തിന്റെ ഉറവിടം വ്യക്തമാക്കി നികുതിയടക്കാത്ത പക്ഷം തുക കണ്ടുകെട്ടുകയും നിയമ നടപടികളെടുക്കുകയും ചെയ്യുമെന്ന് ഇൻകം ടാക്സ് കമ്മീഷണർ ശ്രീ പി എൻ ദേവദാസൻ പറഞ്ഞു.
വരുമാനത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താതിരിക്കുകയും ആദായനികുതി അടയ്ക്കാതിരിക്കുകയും ചെയ്ത 11,000 പേര്‍ക്കാണ് ഈ വര്‍ഷം മലബാറില്‍ നോട്ടീസ് നല്‍കിയത്. ഇത്തരക്കാരില്‍ നിന്നായി 29.62 കോടിയാണ് തങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ നോട്ടീസിന് മറുപടി നല്‍കാത്ത 4000 പേര്‍ വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും ദേവദാസന്‍ വ്യക്തമാക്കി. മാത്രമല്ല, 3000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള പുരയിടത്തില്‍ വീട് പണിയുന്നവര്‍ക്ക് തങ്ങളുടെ വരുമാന സ്രോതസ്സ് വെളിപ്പെടുത്തണമെന്നുകാട്ടി നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഇത്തരം വീടുകളില്‍ പലതും കള്ളപ്പണം കൊണ്ട് നിര്‍മിക്കുന്നവയാണ്. വരുമാന സ്രോതസ്സ് വെളിപ്പെടുത്താത്തതും ആദായനികുതി അടയ്ക്കാത്തതുമായ ഇത്തരം പുരയിടങ്ങള്‍ ജപ്തി ചെയ്യുന്നതടക്കമുള്ള നടപടികള്‍ ആദായനികുതി വകുപ്പ് സ്വീകരിക്കുമെന്നും കമ്മീഷണര്‍ പിഎന്‍ ദേവദാസന്‍ വ്യക്തമാക്കി.
അതേസമയം, വലിയ തോതിലുള്ള നികുതിവെട്ടിപ്പുകളെ പറ്റി വിവരമറിയിക്കുന്നവര്‍ക്ക് വകുപ്പ് പാരിതോഷികം നല്‍കുമെന്നും അവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. നികുതി വെട്ടിപ്പുകളെ പറ്റി രേഖാമൂലം വിവരം നല്‍കുന്നയാള്‍ക്ക് ആ നികുതിയുടെ അഞ്ചു ശതമാനമാണ് പാരിതോഷികം നല്‍കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നും നാളെയും വ്യാപക മഴ  (7 minutes ago)

ഇസ്രായേലിനെതിരെ ഇറാൻ ഉപയോഗിച്ചത്  (13 minutes ago)

കരുമാല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...  (30 minutes ago)

പ്രാണവേദനയോടെ വീണവായന തുടങ്ങി  (33 minutes ago)

ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രസംഗം;  (36 minutes ago)

ഡിഡി ന്യൂസിന് നിറംമാറ്റം  (49 minutes ago)

നിർണ്ണായക വിവരങ്ങൾ കിട്ടി  (52 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ നഴ്സിങ് ഓഫീസറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി..  (1 hour ago)

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു... സംസ്‌കാരം ഇന്ന്  (1 hour ago)

സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്  (1 hour ago)

മുക്കം പിസി ജംഗ്ഷനില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം...  (2 hours ago)

നാണക്കേടിന്റെ തോല്‍വി .. ബാറ്റിങ്ങില്‍ പാടേ തകര്‍ന്നുപോയ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ ജയം; 67 പന്തും 6 വിക്കറ്റും ബാക്കിയാക്കി ഗുജറാത്തിനെതിരെ അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ  (2 hours ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (2 hours ago)

നിനച്ചിരിക്കാതെ... കളിച്ചുകൊണ്ടിരിക്കെ ഓടിവന്ന് കെട്ടിപ്പിടിച്ചു.... വീടിന്റെ മൂന്നാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു... പരുക്കേറ്റ് നാലു വയസ്സുകാരി ആശ  (2 hours ago)

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍....  (3 hours ago)

Malayali Vartha Recommends