ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഹ്യൂമന്‍ റിസോഴ്സസ് ഡയറക്ടറായി രഞ്ജന്‍കുമാര്‍ മൊഹാപത്ര ചുമതലയേറ്റു
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഹ്യൂമന്‍ റിസോഴ്സസ് ഡയറക്ടറുമായി രഞ്ജന്‍കുമാര്‍ മൊഹാപത്ര ചുമതലയേറ്റു. നേരത്തേ, ഇന്ത്യന്‍ ഓയിലിന്റെ ബംഗാള്‍ സ്റ്റേറ്റ് ഓഫീസില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. പിലാനിയിലെ ബിറ്റ്സില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടിയ രഞ്ജന്‍കുമാര്‍ ഭുവനേശ്വര്‍ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്മെന്റില്‍ നിന്ന് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി 1987ലാണ് ഐ.ഒ.സിയില്‍ ചേര്‍ന്നത്. ടെര്‍മിനല്‍ ഓപ്പറേഷന്‍സ്, സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കമ്പനിയുടെ വിദേശ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ മൗറീഷ്യസിന്റെ മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍ ഓഫീസിന്റെ ചുമതല വഹിച്ച കാലത്ത് പ്രധാന്‍മന്ത്രി ഉജ്വല യോജന പദ്ധതിയില്‍ 116 ദിവസം കൊണ്ട് 10.5 ലക്ഷം പാചക വാതകകണക്ഷന്‍ നല്കി മൊഹാപത്ര റെക്കാഡ് സൃഷ്ടിച്ചു.
https://www.facebook.com/Malayalivartha