ഫോക്‌സ്‌വാഗണിന്റെ മുന്‍ മേധാവി മാര്‍ട്ടിന്‍ വിന്റര്‍കോണിനെതിരേ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം ആരംഭിച്ചു
പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ മുന്‍ മേധാവി മാര്‍ട്ടിന്‍ വിന്റര്‍കോണിനെതിരേ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം ആരംഭിച്ചു. ഫോക്‌സ്വാഗന്റെ ഡീസല്‍ കാറുകളില്‍ മലിനീകരണം കുറച്ചു കാണിക്കുന്നതിനുള്ള സോഫ്റ്റ് വെയറുകള്‍ ഘടിപ്പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. മലിനീകരണ തട്ടിപ്പ് വിവാദം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വിന്റര്‍കോണ്‍ കന്പനിയുടെ തലപ്പത്തുനിന്ന് രാജിവച്ചത്.
തട്ടിപ്പിനെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് അന്ന് അദ്ദേഹം വാദിച്ചിരുന്നത്. എന്നാല്‍, മാസങ്ങള്‍ക്കു മുന്‍പു തന്നെ അദ്ദേഹം അതെക്കുറിച്ചു മനസിലാക്കിയിരുന്നു എന്നു സൂചന നല്‍കുന്ന തെളിവുകള്‍ പിന്നീട് പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha