നീണ്ട ഇടവേളയ്ക്കുശേഷം പെട്രോളിന്റേയും ഡീസലിന്റേയും വിലയില്‍ വര്‍ദ്ധനവ്
നീണ്ട ഇടവേളയ്ക്ക് ശേഷം പെട്രോളിന്റേയും ഡീസലിന്റേയും വിലയില്‍ എണ്ണക്കമ്പനികള്‍ വര്‍ദ്ധന വരുത്തി. പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസലിന് ലിറ്ററിന് 23 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 78.78 രൂപയും ഡീസലിന് 71.75 രൂപയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 77.52 രൂപയായി. ഡീസല്‍ ലിറ്ററിന് 70.56 രൂപയാണ് വില.
കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26 മുതല്‍ പെട്രോള്‍, ഡീസല്‍ വില പരിഷ്കരിച്ചിരുന്നില്ല. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില ബാരലിന് രണ്ടുവര്‍ഷത്തെ ഉയരമായ 75 ഡോളറിലാണ് ഇപ്പോഴുള്ളത്. ഏപ്രില്‍ 26 മുതല്‍ ഇതിനകം പ്രതിദിന വില നിര്‍ണയ രീതിയനുസരിച്ച് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപയ്ക്കടുത്ത്് വര്‍ദ്ധിക്കേണ്ടതായിരുന്നു.
ഇക്കാലയളവില്‍ അന്താരാഷ്ട്ര തലത്തില്‍ പെട്രോള്‍ വില ബാരലിന് 2.9 ഡോളറും ഡീസല്‍ വില 2.64 ഡോളറും കൂടിയിട്ടുണ്ട്. ഇതിന് ആനുപാതികമായ വര്‍ദ്ധനയാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha