ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പെട്രോളിന് ഇന്ന് 30 പൈസ വര്‍ധിച്ച് 79.69 രൂപയായി
ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് ഇന്ന് 30 പൈസ വര്‍ധിച്ച് 79.69 രൂപയായി. ഡീസലിന് 31 പൈസ വര്‍ധിച്ച് 72.82 രൂപയായി. കര്‍ണാടക നയിമസഭാ തെരഞ്ഞെടുപ്പിനു ശേഷം അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 1.08 രൂപയും ഡീസലിന് 1.30 രൂപയുമാണ് വര്‍ധിച്ചത്.
അതേസമയം പെട്രോള്‍വില ലിറ്ററിനു നാലു രൂപകൂടി ഈ ദിവസങ്ങളില്‍ വര്‍ധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പെട്രോള്‍, ഡീസല്‍ എന്നിവയുടെ രാജ്യാന്തരവിലയും ഡോളര്‍ നിരക്കും കന്പനികള്‍ക്കുള്ള ശരാശരി ലാഭവും കണക്കാക്കിയാണ് ഈ നിഗമനം.
https://www.facebook.com/Malayalivartha