Widgets Magazine
23
Sep / 2017
Saturday

സ്പെയര്‍ പാര്‍ട്സുകള്‍ ഉപയോഗിച്ച് ഒരു ഗണേശവിഗ്രഹം

19 AUGUST 2017 04:43 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ പ്രധാന ആരാധനാ മൂര്‍ത്തികളിലൊന്നാണ് ഗണപതി അഥവാ വിഘ്നേശ്വരന്‍. വിവിധ രൂപങ്ങളിലും വര്‍ണ്ണങ്ങളിലും പല വലുപ്പത്തിലുമൊക്കെയുള്ള ഗണേശവിഗ്രഹങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം ഒരു വിഗ്രഹം ആരും കണ്ടിട്ടുണ്ടാവില്ല. ഗണേശ ചതുര്‍ഥി അടുത്തിരിക്കുകയാണ്. അപ്പോള്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോഴ്‌സ് നിര്‍മ്മിച്ച ഒരു ഗണേശ വിഗ്രഹമാണ് ഭക്തരെയും വാഹനപ്രേമികളെയുമൊക്കെ ഒരുപോലെ അദ്ഭുതപ്പെടുത്തുന്നത്.

പൂര്‍ണമായും കാറുകളിലെ സ്‌പെയര്‍ പാര്‍ട്ട്‌സ് ഉപയോഗിച്ച് നിര്‍മ്മിച്ച ഗണേശ വിഗ്രഹമാണ് ഫോര്‍ഡ് അണിയിച്ചൊരുക്കിയത്. ഫെന്‍ഡര്‍, ഡിസ്‌ക് ബ്രേക്ക്, സ്പാര്‍ക്ക് പ്ലഗ്, ക്ലച്ച് പ്ലേറ്റ് തുടങ്ങി ഒരു വാഹനത്തിന്‍റെ മര്‍മ്മ പ്രധാനമായ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഈ ഗണേശ വിഗ്രഹം നിര്‍മിച്ചിരിക്കുന്നത്. പ്രശസ്ത ആര്‍ട്ടിസ്റ്റ് മദ്‌വി പിട്ടിയും മുംബൈയിലെ മെറ്റല്‍ ആര്‍ട്ടിസ്റ്റ് നിശാന്ത് സുധകരന്‍റെയും കരവിരുതിലാണ് ഈ വിഗ്രഹത്തിന്റെ പിറവി. 6.5 അടി ഉയരുമുണ്ട് ഈ വിഗ്രഹത്തിന്.


കഴിഞ്ഞ ദിവസം ഫോര്‍ഡ് ഇന്ത്യ സെയില്‍സ് വിഭാഗം ജനറല്‍ മാനേജര്‍ സൗരബ് മഹിജ ഈ ഗണേശ വിഗ്രഹം പുറത്തിറക്കി. മുംബൈയിലെ ഒബ്‌റോണ്‍ മാളില്‍ ഓഗ്‌സ്റ്റ് 20 ഞായറാഴ്ച വരെ വിഗ്രഹം പ്രദര്‍ശനത്തിന് വയ്ക്കും.
സന്ദര്‍ശകരുടെ ചിത്രങ്ങള്‍ 180 ഡിഗ്രിയില്‍ പകര്‍ത്താന്‍ സാധിക്കുന്ന 12 ഹൈ ക്വാളിറ്റി ക്യാമറകളും വിഗ്രഹത്തിലുണ്ട്. ഈ ചിത്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് #SelfieWithFordGanesha എന്ന ഹാഷ്ടാഗില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാം. ഇതില്‍നിന്ന് തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് സ്‌പെയര്‍ പാര്‍ട്ട്‌സില്‍ തീര്‍ത്ത ചെറിയ ഗണേശ വിഗ്രഹം സമ്മാനമായി നേടാം.


വാഹനങ്ങളില്‍ കൂടുതല്‍ ഗുണമേന്‍മയുള്ള സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ ഉപയോഗിക്കേണ്ട ആവശ്യകത എന്താണെന്ന് കൂടി വ്യക്തമാക്കുന്നതിന്റെ ഭാഗമാണ് ഫോര്‍ഡിന്റെ ഈ പുതിയ ഉദ്യമമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുലസ്ത്രീ ചമഞ്ഞ അവള്‍ക്കൊപ്പമല്ല ഞാന്‍.....  (1 hour ago)

ആണുങ്ങള്‍ പോലും പരസ്യമായി ചെയ്യാന്‍ അറയ്ക്കുന്നത് ചെയ്ത സീരിയല്‍ നടിമാരെ വിട്ടയച്ചത് പോലീസിന്റെ സുഖിപ്പിക്കല്‍  (2 hours ago)

ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മന്ത്രി  (3 hours ago)

നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധമില്ലെന്ന് വിഎസ് ശിവകുമാര്‍  (3 hours ago)

അടുത്ത ജന്മത്തില്‍ തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനാകണമെന്ന് സുരേഷ് ഗോപി  (3 hours ago)

ഇവര്‍ അധ്യാപരോ തീവ്രവാദികളോ? പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും വിടാതെ ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥിയെ ക്ലാസിന് പുറത്ത് നിര്‍ത്തി  (3 hours ago)

ന​വ​രാ​ത്രി ഘോ​ഷ​യാ​ത്ര​യി​ൽ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ പാ​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ  (3 hours ago)

തോമസ് ചാണ്ടിക്കെതിരെ ഉ​മ്മ​ൻ ചാ​ണ്ടി; മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി  (4 hours ago)

മെക്സിക്കോ വഹാക്ക തീരത്ത് വീണ്ടും ഭൂചലനം  (4 hours ago)

മഞ്ജു ദിലീപിന്റെ സിനിമയെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിനുവേണ്ടി?  (4 hours ago)

ഗാസിയബാദില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി  (4 hours ago)

ജയലളിതയുടെ ആശുപത്രി വാസത്തിൽ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് തമിഴ്‌നാട് മന്ത്രിയുടെ തുറന്നു പറച്ചില്‍  (4 hours ago)

നഴ്സുമാരുടെ സമരനായകൻ യുഎന്‍എ നേതാവ് ജാസ്മിന്‍ഷായ്ക്ക് വധഭീഷണി  (5 hours ago)

യുവതിയുടെ കഴുത്തില്‍ കയര്‍മുറുക്കി മോഷണം  (5 hours ago)

നോ​ട്ട് നി​രോ​ധ​നം സാ​ഹ​സം; സ​മ്പ​ദ്ഘ​ട​ന താ​ഴേ​ക്കെന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ മ​ൻ​മോ​ഹ​ൻ സിം​ഗ്  (5 hours ago)

Malayali Vartha Recommends