അടിയന്തര സാഹചര്യങ്ങളില്‍ സഹായം അഭ്യര്‍ഥിക്കുന്നതിനായി ഫീച്ചര്‍ഫോണുകളില്‍ പാനിക് ബട്ടണ്‍ നിര്‍ബന്ധമാക്കുന്ന തീരുമാനത്തിന് കാലതാമസം ഉണ്ടാകും
അടിയന്തര സാഹചര്യങ്ങളില്‍ സഹായം അഭ്യര്‍ഥിക്കുന്നതിനായി ഫീച്ചര്‍ഫോണുകളില്‍ പാനിക് ബട്ടണ്‍ നിര്‍ബന്ധമാക്കുന്ന സര്‍ക്കാര്‍ തീരുമാനം ഇനിയും നീളും. പരീക്ഷണാടിസ്ഥാനത്തില്‍ പാനിക് ബട്ടണ്‍ സംവിധാനം ഒരുക്കിയെങ്കിലും ഫീച്ചര്‍ ഫോണുകളില്‍ ജിപിഎസ് ലഭ്യമല്ലാത്തതാണ് പദ്ധതി നടപ്പാക്കല്‍ നീളുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ജനുവരി 26ന് ഉത്തര്‍പ്രദേശില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചെങ്കിലും പാനിക് ബട്ടണ്‍ സേവനം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഈ വര്‍ഷം ഡിസംബറോടെ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കാനാണ് തീരുമാനം.
അടിയന്തര സാഹചര്യങ്ങളില്‍ സഹായം ആവശ്യമായ സ്ത്രീകള്‍ക്ക് സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഫോണുകളില്‍ പാനിക് ബട്ടണും ജിപിഎസും നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണമെന്ന് 2016ല്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ മൊബൈല്‍ നിര്‍മാതാക്കള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഫീച്ചര്‍ഫോണുകളില്‍ പാനിക് ബട്ടണ്‍ ഉള്‍പ്പെടുത്തിയെങ്കിലും ജിപിഎസ് സംവിധാനത്തിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
https://www.facebook.com/Malayalivartha