Widgets Magazine
25
Apr / 2018
Wednesday
Forex Rates:

1 aed = 18.18 inr 1 aud = 50.65 inr 1 eur = 81.54 inr 1 gbp = 93.20 inr 1 kwd = 222.16 inr 1 qar = 18.34 inr 1 sar = 17.80 inr 1 usd = 66.75 inr

EDITOR'S PICK


കാമുകന്മാര്‍ക്കൊപ്പം പെറ്റമ്മ കിടക്കപങ്കിടുന്നത് കണ്ട മൂത്ത മകള്‍ നിലവിളിച്ച് കൊണ്ടോടി... തന്റെ ലീലാവിലാസങ്ങൾ പുറത്തറിയാതിരിക്കാൻ മകളെ ഇല്ലാതാക്കാൻ പദ്ധതിയിട്ടു; ആദ്യ കൊല ആരും തിരിച്ചറിയാതിരുന്നത് തുടരെയുള്ള കൊലപാതകങ്ങൾക്ക് ധൈര്യമായി...


ലി​ഗ​യു​ടെ മരണം കൊലപാതകമോ? മൃ​ത​ദേ​ഹ​ത്തി​ന​രികിൽ നി​ന്നും ക​ണ്ടെ​ത്തി​യ ചെ​രി​പ്പ് ആ​രു​ടേ​ത്? ആന്തരികാവയവങ്ങളുടെ പരിശോധന ഫലം കാത്ത് അന്വേഷണ സംഘം


സൗമ്യയ്ക്ക് കൊലപാതകത്തിനുള്ള ഐഡിയ കിട്ടിയത് ഉപേക്ഷിച്ചു പോയ മുന്‍ ഭര്‍ത്താവില്‍ നിന്നും.. ഒരിക്കല്‍ ഭര്‍ത്താവിൽ നിന്നും നേരിടേണ്ടി വന്ന അതേ അനുഭവം ഉറ്റവരിൽ പരീക്ഷിച്ചു; മുഖ്യമന്ത്രി കാണാനെത്തിയപ്പോള്‍ സൗമ്യ അടിമുടിപതറി... അന്വേഷണം തനിക്കുനേരെയും തിരിയുമോ എന്ന ആശങ്കയിൽ കൊലപാതകങ്ങൾ ദുരൂഹ മരണം ആക്കിത്തീർക്കാൻ ശ്രമം; 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ തത്ത പറയുംപോലെ എല്ലാം പുറത്ത്; നാടിനെ നടുക്കിയ കൊലപാതകത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...


പിണറായിയിലെ കൊലപാതക പരമ്പരയെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്


കൊല്ലത്ത് ഒമ്പതാം ക്ലാസുകാരനെ അമ്മ ചുട്ടുകൊന്ന സംഭവം ഓര്‍മ്മയില്‍ നില്‍ക്കേ പിണറായിയില്‍ നിന്നും മറ്റൊരു അമ്മയുടെ കൊലപാതകം; സമാനതകള്‍ ഇല്ലെങ്കിലും ബന്ധങ്ങളുടെ ആഴം എവിടയോ നഷ്ടമാകുന്നു

ജിഎസ്ടി കോംപസിഷന്‍ സ്‌കീം 21-ന് മുന്‍പ് തിരഞ്ഞെടുക്കണം

17 JULY 2017 03:34 PM IST
മലയാളി വാര്‍ത്ത

ചെറുകിട വ്യാപാരികള്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചു നൂലാമാലകള്‍ ഒന്നും കൂടാതെ ജിഎസ്ടി നിയമത്തിന്‍കീഴില്‍ നികുതി അടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതിന് ഇട്ടിരിക്കുന്ന പേരാണ് കോംപസിഷന്‍ സ്‌കീം. കോംപസിഷന്‍ സ്‌കീം തിരഞ്ഞെടുക്കാനാവുന്നത് പ്രതിവര്‍ഷം വാര്‍ഷിക വിറ്റുവരവ് 75 ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കു മാത്രമാണ്. എന്നാല്‍, ഇത്തരക്കാര്‍ക്ക് കോംപസിഷന്‍ സ്‌കീം തിരഞ്ഞെടുത്തുതന്നെ നികുതി അടയ്ക്കണമെന്നു നിര്‍ബന്ധമില്ല. വിറ്റുവരവ് 75 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ അവരുടെ ഇഷ്ടാനുസരണം സാധാരണ നിരക്കിലോ കോംപസിഷന്‍ സ്‌കീമിലോ നികുതി അടയ്ക്കാം. കോംപസിഷന്‍ സ്‌കീം തിരഞ്ഞെടുക്കുന്നവര്‍ക്ക് അവരുടെ വിറ്റുവരവിനെ മാത്രം അടിസ്ഥാനമാക്കി ഏക നിരക്കില്‍ നികുതി അടയ്ക്കാമെന്നുള്ളതാണ് പ്രധാന സൗകര്യം.

വാങ്ങിയ സാധനങ്ങളിന്മേലുള്ള ഇന്‍പുട്ട് ടാക്‌സും വിറ്റ ചരക്കിന്മേലുള്ള നികുതി, അവ തമ്മിലുള്ള വ്യത്യാസത്തിന്റെയും വിശദമായ കണക്കുകള്‍ ഇക്കൂട്ടര്‍ സൂക്ഷിക്കേണ്ടതില്ല. ഇവര്‍ െ്രെതമാസ റിട്ടേണ്‍ മാത്രം സമര്‍പ്പിച്ചാല്‍ മതി. മറ്റുള്ളവര്‍ മാസംതോറും റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍, കോംപസിഷന്‍ സ്‌കീം തിരഞ്ഞെടുക്കുന്നവര്‍ അതിനു മുന്‍പായി സോപാധിക റജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. ില സാഹചര്യങ്ങളില്‍ കണക്കിലെടുത്താണ് കോംപസിഷന്‍ സ്‌കീം തിരഞ്ഞെടുക്കുന്നത്. നിലവില്‍ വാറ്റ് റജിസ്‌ട്രേഷന്‍, എക്‌സൈസ് റജിസ്‌ട്രേഷന്‍ ഉള്ളവര്‍ ജിഎസ്ടി റജിസ്‌ട്രേഷനിലേക്കു മാറുമ്പോള്‍ മറ്റു നിബന്ധനകള്‍ക്കു വിധേയമായി ഈ സ്‌കീം തിരഞ്ഞെടുക്കാം.

അങ്ങനെയുള്ളവര്‍ നടപ്പു സാമ്പത്തിക വര്‍ഷം ഈ സ്‌കീം തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഫോം ജിഎസ്ടി - സിഎംപി - 01 ല്‍ ജൂലൈ 21 നകം അപേക്ഷിച്ചിരിക്കണം. അപേക്ഷ ഡിജിറ്റല്‍ ഒപ്പിട്ടോ ഇലക്ട്രോണിക് വെരിഫിക്കേഷന്‍ കോഡ് വഴി സമര്‍പ്പിക്കാവുന്നതാണ്. ഇതുവരെ 69 ലക്ഷം നികുതിദായകര്‍ നിലവിലുള്ള റജിസ്‌ട്രേഷനില്‍നിന്ന് ജിഎസ്ടി റജിസ്‌ട്രേഷനിലേക്കു മാറിയിട്ടുണ്ട്. 21 നു മുന്‍പ് സ്‌കീം തിരഞ്ഞെടുക്കുന്നവര്‍ക്ക് ജൂലൈ ഒന്നു മുതലുള്ള വിറ്റുവരവിനു കോംപസിഷന്‍ നിരക്കില്‍ നികുതി അടയ്ക്കാം.

പുതുതായി റജിസ്‌ട്രേഷന്‍ എടുക്കുന്നവര്‍ക്കു റജിസ്‌ട്രേഷന്‍ എടുക്കുന്ന സമയത്തുതന്നെ കോംപസിഷന്‍ സ്‌കീം തിരഞ്ഞെടുക്കാം. അങ്ങനെയെങ്കില്‍ റജിസ്‌ട്രേഷന്‍ തീയതി മുതല്‍ സ്‌കീം ബാധകമാണ്. ഏതെങ്കിലും സാമ്പത്തിക വര്‍ഷം സാധാരണ നിരക്കില്‍ നികുതി അടച്ചവര്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം കോംപസിഷന്‍ സ്‌കീം തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍, അങ്ങനെയുള്ളവര്‍ സാമ്പത്തിക വര്‍ഷം ആരംഭത്തിനു മുന്‍പ് ഫോം ജിഎസ്ടി - സിഎംപി - 02 ല്‍ അറിയിപ്പ് സമര്‍പ്പിച്ചിരിക്കണം. അവര്‍ വര്‍ഷാവസാന സ്‌റ്റോക്കിന്റെ വിശദ വിവരങ്ങള്‍ ഫോം ജിഎസ്ടി - സിഎംപി-03 ല്‍ സാമ്പത്തിക വര്‍ഷം തുടങ്ങി 60 ദിവസത്തിനുള്ളില്‍ സമര്‍പ്പിച്ചിരിക്കണം.

എല്ലാ ചരക്കുകള്‍ക്കും സ്‌കീം ബാധകം - ഒരു നികുതിദായകന്റെ മൊത്തം വിറ്റുവരവിനെ അടിസ്ഥാനമാക്കിയാണ് കോംപസിഷന്‍ സ്‌കീം കണക്കാക്കുന്നത്. ഒന്നിലധികം ചരക്കുകള്‍ കൈകാര്യം ചെയ്യുന്നവര്‍ എല്ലാ ചരക്കിന്റെയും കൂട്ടിയുള്ള വിറ്റുവരവാണു കണക്കാക്കേണ്ടത്. ചുരുക്കത്തില്‍ ഒരു ചരക്കിന് കോംപസിഷന്‍ സ്‌കീമും മറ്റൊന്നിനു സാധാരണ നികുതി നിരക്കും തിരഞ്ഞെടുക്കാന്‍ സാധ്യമല്ല. സേവന ദാതാക്കള്‍ക്ക് കോംപസിഷന്‍ സ്‌കീം ഇല്ല. ജിഎസ്ടി നിയമത്തിന്‍കീഴില്‍ പെടാത്ത പെട്രോള്‍ പോലുള്ള ചരക്കുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കും സംസ്ഥാനാന്തര വ്യാപാരം നടത്തുന്നവര്‍ക്കും ഇ-കൊമേഴ്‌സ് ഇടപാടുകള്‍ നടത്തുന്നവര്‍ക്കും ഇറക്കുമതി നടത്തുന്നവര്‍ക്കും കോംപസിഷന്‍ സ്‌കീം തിരഞ്ഞെടുക്കാനാവില്ല.

സ്‌കീമിന്റെ നികുതി നിരക്ക് - വ്യാപാരികളുടെ വിറ്റുവരവിന്‍മേല്‍ ഒരു ശതമാനമാണു ജിഎസ്ടി. ഉല്‍പാദകരുടെ വിറ്റുവരവിന്‍മേല്‍ രണ്ടു ശതമാനവും ഭക്ഷണ ശാലകളുടെയും റസ്റ്ററന്റിന്റെയും വിറ്റുവരവിന്‍മേല്‍ അ!ഞ്ച് ശതമാനവുമാണു നികുതി നിരക്ക്. വിറ്റുവരവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നികുതി വിധേയ സപ്ലൈയും നികുതി ഒഴിവുള്ള സപ്ലൈയും ചേര്‍ത്തുള്ള മൊത്തം വിറ്റുവരവാണ്. ഇതില്‍ നിന്ന് റിവേഴ്‌സ് ചാര്‍ജ് കൊടുത്ത സപ്ലൈ ഉണ്ടെങ്കില്‍ അതുമാത്രം കിഴിച്ചുള്ള തുകയില്‍ നികുതി കൊടുക്കണം. എന്നാല്‍ മുന്‍ സാമ്പത്തികവര്‍ഷം വിറ്റുവരവ് 75 ലക്ഷം രൂപയില്‍ കൂടിയാല്‍ അധിക വിറ്റുവരവിന് സാധാരണ നിരക്കില്‍ നികുതി കൊടുക്കണം. വിറ്റുവരവ് നിര്‍ണയിക്കുന്നതു പാനിനെ അടിസ്ഥാനമാക്കിയാണ്. അതായത് ഒരു പാനിന്റെ കീഴിലുള്ള ഇന്ത്യ ഒട്ടാകെ എല്ലാ വിറ്റുവരവിനെയും ഇതിനായി കണക്കാക്കും.

കോംപസിഷന്‍ സ്‌കീം തിരഞ്ഞെടുത്തവര്‍ ചരക്കുകള്‍ സപ്ലൈ ചെയ്യുമ്പോള്‍ അവരുടെ ബില്ലില്‍ ജിഎസ്ടി ചുമത്തി ഉപഭോക്താവില്‍നിന്ന് നികുതി വാങ്ങാന്‍ പാടില്ല. അതുപോലെ ഇക്കൂട്ടര്‍ക്ക് അവര്‍ ചരക്കുകള്‍ വാങ്ങിയപ്പോള്‍ കൊടുത്ത ജിഎസ്ടിയുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ ആനുകൂല്യവും ലഭ്യമല്ല. ചുരുക്കത്തില്‍ കോംപസിഷന്‍ സ്‌കീം തെരഞ്ഞെടുക്കുന്നവര്‍ വിറ്റുവരവിന്‍മേലുള്ള കുറഞ്ഞ നിരക്കിലുള്ള നികുതി സ്വന്തം കയ്യില്‍ നിന്ന് അടയ്ക്കണം. കോംപസിഷന്‍ സ്‌കീം തിരഞ്ഞെടുത്ത ശേഷം അത് അനുയോജ്യമല്ലെന്നു തോന്നിയാല്‍ എപ്പോള്‍ വേണമെങ്കിലും സ്‌കീമില്‍ നിന്നും പുറത്തുവരാം. അതിനായി ഫോം ജിഎസ്ടി സിഎപി–04ല്‍ അപേക്ഷ സമര്‍പ്പിക്കണം. അന്നു മുതല്‍ സാധാരണ നിരക്കാണു ബാധകം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം വിട്ട പി​ക്ക​പ്പ്‌​വാ​ൻ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം  (24 minutes ago)

കളമശ്ശേരിയില്‍ യുവാവിന്റെ കാൽ വെട്ടിയ സംഭവം; ആരോപണങ്ങൾക്കൊടുവിൽ ഒന്നാം പ്രതി അറസ്റ്റിൽ  (53 minutes ago)

കബനി നദിയിൽ പിതാവിനും മക്കൾക്കും ദാരുണാന്ത്യം  (1 hour ago)

വർണ്ണവിസ്മയങ്ങൾ തീർത്ത് കുടമാറ്റത്തിനു തുടക്കമായി; പൂരലഹരിയിൽ മനംമറന്ന് പൂരപ്രേമികൾ    (1 hour ago)

സംസ്ഥാനത്ത് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം  (1 hour ago)

ഏറെ നാളായി ഒഴിഞ്ഞുകിടക്കുന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിയമിതനാകും.  (2 hours ago)

'' അഹല്യ ഹെറിറ്റേജ് വില്ലേജ്'' എന്ന സാംസ്കാരിക കേന്ദ്രം  (2 hours ago)

ജിദ്ദയിൽ മലയാളി ജോലി സ്ഥലത്ത് മരിച്ച നിലയിൽ  (2 hours ago)

എല്ലാ വൃത്തികേടുകളും ചെയ്യുന്നവര്‍ ബോളിവുഡിലുള്ളവര്‍ മാത്രമല്ല എല്ലാ മേഖലയിലുമുണ്ട് റിച്ചയുടെ അഭിപ്രായത്തിനെതിരെ വന്‍ വിമര്‍ശനം  (2 hours ago)

ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു; ശ്രേയസ് അയ്യരാവും ഡല്‍ഹിയെ സീസണില്‍ ഇനി നയിക്കുക  (2 hours ago)

ചൊവ്വയുടെ ആഴങ്ങളിൽ  (2 hours ago)

ഗൊരഖ്‌പൂരിലെ കൂട്ട ശിശുമരണത്തില്‍ നിന്നും നൂറുകണക്കിന് കുരുന്നുകളെ രക്ഷിച്ചു ; പിന്നാലെ യോഗി ആദിത്യനാഥിന്റെ ഭീഷണിയും ; എട്ടുമാസത്തിനു ശേഷം ഡോ.കഫീല്‍ ഖാന് ജാമ്യം  (2 hours ago)

കണ്ണൂരിലെ പെരിങ്ങോം അരവഞ്ചാലിനടുത്ത ഗ്രാമത്തിലെ പറമ്പുകളില്‍ മുഴുവനും ആഴത്തിലുള്ള കുഴികളാണ്? രാത്രികാലങ്ങളില്‍ അപരിചിതര്‍ എത്തിയാണ് ഈ കുഴികള്‍ എടുക്കുന്നത്? രാത്രികാലങ്ങളില്‍ നാട്ടുകാര്‍ക്ക് പുറത്തിറങ  (2 hours ago)

ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു; ഇത്തവണയും നാല് ദിവസം നീണ്ടു നിൽക്കുന്ന അവധിക്കാലം  (2 hours ago)

മഴയുടെ പശ്ചാത്തലത്തിലുള്ള സിനിമ, കുഞ്ഞാലിമരയ്ക്കാര്‍ രണ്ട് സിനിമയിലും അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായി, അവസാന നിമിഷം സംവിധായകനായ ജയരാജ് പിന്‍മാറി. ഇത് മോഹന്‍ലാലിനെ വല്ലാതെ വിഷമിപ്പിച്ചു...  (3 hours ago)

Malayali Vartha Recommends