അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിര്‍ബന്ധമാക്കി
സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപക നിയമനത്തിന് കെ -ടെറ്റ് നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ ഉത്തരവിറങ്ങി 30-8-2016 ല്‍ പ്രസിദ്ധീകരിച്ച ജി ഒ(പി) നന്പര് 145/16ജനറല്‍ എജ്യൂക്കേഷന്‍ ഉത്തരവിലാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഉത്തരവനുസരിച്ച് ഇനി മുതല്‍ സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപക ജോലിക്ക് കെ-ടെറ്റ് നിര്‍ബന്ധമാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മറ്റു യോഗ്യതയ്ക്ക് പുറമേയാണിത്. എല്പിയുപിസ്കൂള് അസിസ്റ്റന്റ്, ഭാഷാ അധ്യാപകര്‍, സ്പെഷലിസ്റ്റ് അധ്യാപകര്‍ എന്നിവര്‍ക്കെല്ലാം യോഗ്യതാ പരീക്ഷ നിര്‍ബന്ധമാണ്. എയ്ഡഡ് സ്കൂളുകളില്‍ ഉത്തരവ് നേരത്തേ നടപ്പാക്കിയിരുന്നു.
https://www.facebook.com/Malayalivartha