ആന്‍ഡ്രോയ്ഡ് ആപ്പിലൂടെ എംബിഎ പഠിക്കാം
പഠിക്കാനുള്ള ആഗ്രഹം ജോലിത്തിരക്കുകളുടെ പേരില്‍ ഉപേക്ഷിക്കേണ്ട; എംബിഎ പോലുള്ള, തിരഞ്ഞെടുക്കപ്പെട്ട കോഴ്സുകള്‍ നമ്മുടെ പോക്കറ്റിലേക്കെത്തും. മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷനിലൂടെ എംബിഎ പഠിക്കാനുള്ള സൗകര്യമൊരുക്കുകയാണ് പോണ്ടിച്ചേരി സര്‍വകലാശാല. ജോലിചെയ്യുന്നവര്‍ക്കും മറ്റും എവിടെയിരുന്നും സമയത്തിന്റെയും സൗകര്യത്തിന്റെയും പ്രശ്നമില്ലാതെ വിദൂര വിദ്യാഭ്യാസ സമ്ബ്രദായത്തിലൂടെ പഠിക്കാനുള്ള സൗകര്യമാണ് സര്‍വകലാശാല ഒരുക്കുന്നത്.
ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ നിലവില്‍ ഓണ്‍ലൈനില്‍ വിദ്യാഭ്യാസം നേടുന്നുണ്ടെന്നു സര്‍വകലാശാല അവകാശപ്പെടുന്നു. മികച്ച വിദ്യാഭ്യാസ വിദഗ്ധരുടെ സേവനമാണ് സര്‍വകലാശാല വാഗ്ദാനം ചെയ്യുന്നത്. 24 മണിക്കൂറും പാഠ്യവിഷയങ്ങളും മറ്റും ആപ്ലിക്കേഷനില്‍ ലഭ്യമാകും. അധ്യാപകരോടു സംശയം ചോദിക്കാനും ചര്‍ച്ച നടത്താനുമുള്ള സൗകര്യവും ഉണ്ടാവും. ഓണ്‍ലൈന്‍ ആയിത്തന്നെ അഡ്മിഷന് ഫോം പൂരിപ്പിക്കാനും സംശയം പരിഹരിക്കാനുമുള്ള സംവിധാനം സര്‍വകലാശാല വെബ്സൈറ്റിലും ആപ്ലിക്കേഷനിലും ലഭ്യമാണ്.
https://www.facebook.com/Malayalivartha