ബ്രിക്സ് ലോക റാങ്കിങ്ങില്‍ കുസാറ്റ് മുന്നില്‍
ലോകത്തു മികച്ച സാമ്ബത്തിക വളര്‍ച്ചാനിരക്കു കാണിക്കുന്ന 50 രാജ്യങ്ങളില്‍ നടത്തിയ സര്‍വകലാശാലാ അക്കാദമിക് റേറ്റിങ്ങില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് അഥവാ കുസാറ്റിന് മികച്ച നേട്ടം. അന്‍പത് രാജ്യങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 300 സര്‍വകലാശാലകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നു കുസാറ്റ് ഉള്‍പ്പെടെ 26 എണ്ണം ഇടം പിടിച്ചു.
കേരളത്തില്‍നിന്നു കുസാറ്റ് മാത്രമേയുള്ളൂ. ലണ്ടന്‍ അടിസ്ഥാനമായുള്ള ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ നേരത്തേ നടത്തിയ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 31 ഇന്ത്യന്‍ സര്‍വകലാശാലകളില്‍ കേരളത്തില്‍ നിന്നു കുസാറ്റ് മാത്രമാണുണ്ടായത്.
https://www.facebook.com/Malayalivartha