ബിഎസ്-എംഎസ് അപേക്ഷ മെയ് 22മുതല്‍
പ്‌ളസ്ടുവിനുശേഷം അടിസ്ഥാനശാസ്ത്രത്തില്‍ വിപുലമായ പഠനത്തിനുവേണ്ടി ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തെ ഗവേഷണവുമായി ബന്ധിപ്പിക്കുന്നതാണ് ഐസര്‍ കോഴ്‌സുകള്‍. തിരുവനന്തപുരത്തും പുണെയിലും കൊല്‍ക്കത്തയിലും മൊഹാലിയിലും ഭോപാലിലും തിരുപ്പതിയിലും ബെര്‍ഹാംപുരിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ശാസ്ത്ര പഠനരംഗത്തെ രാജ്യത്തെ മികച്ച സ്വയംഭരണ ഗവേഷണ സ്ഥാപനങ്ങളാണ്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ പഞ്ചവത്സര ബിഎസ്, എംഎസ് ഇരട്ടബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാസംവിധാനം മെയ് 22ന് നിലവില്‍ വരും. കെവിപിവൈ വിഭാഗത്തില്‍പെടുന്ന അപേക്ഷകര്‍ ജൂണ്‍ 12നുമുമ്പ് അപേക്ഷിക്കണം. ജെഇഇ അഡ്വാന്‍സ്ഡ് അപേക്ഷകര്‍ ജൂണ്‍ 19നുമ്പ് അപേക്ഷിക്കണം. സ്‌റ്റേറ്റ്/സെന്‍ട്രല്‍ ബോര്‍ഡുകളുടെ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ ജൂണ്‍ 18നുമുമ്പ് അപേക്ഷിക്കണം. ഐസറിലെ പ്രവേശനം സംബന്ധിച്ച പൊതുവായ കാര്യങ്ങള്‍ www.iiseradmission.in വെബ്‌സൈറ്റില്‍ അറിയാം.
https://www.facebook.com/Malayalivartha