എം.ബി.എ പ്രവേശന പരീക്ഷ ഏപ്രില്‍ രണ്ടിന്
എം.ജി യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2017-18 എം.ബി.എ പ്രവേശന പരീക്ഷ കെമാറ്റ് കേരള ഏപ്രില്‍ 2 ന് നടത്തും. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് മാര്‍ച്ച് 18 അഞ്ചു മണിക്ക് മുമ്പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
കെമാറ്റ്, സിമാറ്റ്, കാറ്റ് എന്നാ പ്രവേശന പരീക്ഷകളില്‍ നിന്ന് മാത്രമേ എം.ബി.എ പ്രവേശനം ലഭിക്കുകയുളളു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഏപ്രില്‍ രണ്ടിന് നടത്തുന്ന പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് മാര്‍ച്ച് 23 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.kmatkerala.in എന്ന വെബ്സൈറ്റുമായോ പ്രവേശന മേല്‍നോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസിലെ 0471-2335133, 8547255133 എന്ന നമ്പരുകളിലോ ബന്ധപ്പെടുക.
https://www.facebook.com/Malayalivartha