CMC വെല്ലൂരില്‍ എംബിബിഎസ്, ബി.എസ്.സി നഴ്‌സിങ് അപേക്ഷ ക്ഷണിക്കുന്നു
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ്, ബിഎസ് സി നഴ്‌സിങ്അപേക്ഷകള്‍ ക്ഷണിച്ചു. 2017 ജൂണ്‍ 15 വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കും. ബിഎസ്‌സി നഴ്‌സിങ് കോഴ്‌സില്‍ ഓപ്പണ്‍ വിഭാഗത്തില്‍ 15 സീറ്റുകളും സ്‌പോണ്‍സേര്‍ഡ് വിഭാഗത്തില്‍ 85 സീറ്റുകളും ലഭ്യമാണ്. സ്‌പോണ്‍സേര്‍ഡ് വിഭാഗത്തില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് പരിഗണിക്കുക. CMC വെല്ലൂര്‍ അസോസിയേഷനില്‍ അംഗത്വമുള്ള ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍/സംഘടനകള്‍ക്കും മറ്റുമാണ് വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യാവുന്നത്.
എംബിബിഎസ് കോഴ്‌സില്‍ പ്രവേശനത്തിന് അപേക്ഷാര്‍ത്ഥികള്‍ 'നീറ്റ്‌യുജി സ്‌കോര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ 2017 ജൂണ്‍ 17ന് ഉച്ചയ്ക്ക് 12 മണിക്കകം ഹാജരാക്കിയിരിക്കണം.
യോഗ്യത: MBBS കോഴ്‌സിന് പ്ലസ്ടു/തുല്യ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആന്റ് സുവോളജി) വിഷയങ്ങള്‍ക്ക് മൊത്തം 60% മാര്‍ക്കില്‍ കുറയാതെ നേടി ആദ്യചാന്‍സില്‍ വിജയിച്ചിരിക്കണം. ഇംപ്രൂവ്‌മെന്റ് മാര്‍ക്ക് പരിഗണിക്കില്ല. യോഗ്യത പരീക്ഷയിലും മത്സരപരീക്ഷയിലും ഇതേ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 140/200 മാര്‍ക്കില്‍ കുറയാതെ വേണം.
ബിഎസ്‌സി നഴ്സിങ്ങിന് പ്ലസ്ടു/തുല്യ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആന്റ് സുവോളജി) ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് മൊത്തം 45% മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ച വനിതകള്‍ക്ക് അപേക്ഷിക്കാം. പുരുഷന്മാരെ പരിഗണിക്കില്ല.അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി കമ്പ്യൂട്ടര്‍ അധിഷ്ഠിത ആപ്റ്റിട്യൂട് അസസ്‌മെന്റ് ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തി തിരഞ്ഞെടുക്കും. ടെസ്റ്റ് ടെസ്റ്റ് ജൂണ്‍ 30ന് നടത്തും. വിശദവിവരങ്ങള്‍ക്ക് http://admissions.cmcvellore.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha