നാലാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം പരീക്ഷകൾ മേയ് 17ന് തുടങ്ങും
നാലാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംഎംഎച്ച്, എംസിജെ, എംഎസ്ഡബ്ല്യൂ, എംടിഎ (2015 അഡ്മിഷൻ റെഗുലർ സ്റ്റഡി, 2012, 2013, 2014 അഡ്മിഷൻ സപ്ലിമെന്ററിസിഎസ്എസ്) ഡിഗ്രി പരീക്ഷകൾ മേയ് 17ന് ആരംഭിക്കും. 2015 അഡ്മിഷൻ റെഗുലർ വിദ്യാർഥികൾക്ക് പരീക്ഷയ്ക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷനും ഫീസ് ഇപേയ്മെന്റും 28 മുതൽ മേയ് മൂന്നു വരെയും 50 രൂപ പിഴയോടെ മേയ് നാലു മുതൽ ആറു വരെയും 500 രൂപ സൂപ്പർ ഫൈനോടെ മേയ് എട്ടു മുതൽ 10 വരെയും നടത്താം. നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് ആദ്യമായി അപേക്ഷിക്കുന്നവർ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫീസായി 100 രൂപയും അടയ്ക്കണം. ഇന്റേണൽ മാർക്കുകൾ പരീക്ഷ ആരംഭിച്ച 15 ദിവസത്തിനുള്ളിൽ കോളജുകൾ അപ്ലോഡ് ചെയ്യണം. സപ്ലിമെന്ററി വിദ്യാർഥികൾ അപേക്ഷാഫോറം പൂരിപ്പിച്ചു സർവകലാശാലാ ഓഫീസിൽ സമർപ്പിക്കണം. 2012, 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി വിദ്യാർഥികൾക്കു പിഴയില്ലാതെ മേയ് മൂന്നു വരെയും 50 രൂപ പിഴയോടെ ആറു വരെയും 500 രൂപ സൂപ്പർ ഫൈനോടെ 10 വരെയും അപേക്ഷിക്കാം. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല.
https://www.facebook.com/Malayalivartha