ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ) മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു
ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ) മെയിന്‍ പേപ്പറിന്റെ മാർക്കും റാങ്കും പ്രസിദ്ധീകരിച്ചു. റോള്‍ നമ്പര്‍, ജനന തീയതി, സുരക്ഷാ നമ്പര്‍ തുടങ്ങിയവ നൽകി http://cbseresults.nic.in/jee_main/Jee_cbse_2017.htm എന്ന വെബ്സൈറ്റിൽ നിന്നും ഫലം അറിയാം.
ജെഇഇ അഡ്വാന്‍സിന് അര്‍ഹത നേടിയ 2,20,000 പേര് തുടര്‍ രജിസ്റ്റര്‍ ചെയ്യണം. ഏപ്രില്‍ 28 രാവിലെ 10 മുതല്‍ മേയ് രണ്ട് വൈകിട്ട് അഞ്ച് മണി വരെ www.jeeadv.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഐഐടി/എന്‍ഐടി അടക്കമുള്ള സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് പ്രവേശനം ഓള് ഇന്ത്യാ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും.
https://www.facebook.com/Malayalivartha