ബാച്ച്ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ്, ബിപിഎഡ്: 15 വരെ അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാലയുടെ സ്വാശ്രയ കേന്ദ്രങ്ങൾ, അഫിലിയേറ്റഡ് കോളജുകൾ എന്നിവയിലെ ബാച്ച്ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ്, ബിപിഎഡ് ഇന്റഗ്രേറ്റഡ് (നാല് വർഷം, യോഗ്യത: പ്ലസ്ടു/തത്തുല്യം), ബിപിഎഡ് (രണ്ട് വർഷം, യോഗ്യത: അംഗീകൃത ബിരുദം) എന്നീ പ്രവേശന പരീക്ഷകളുള്ള കോഴ്സുകൾക്ക് മേയ് 15 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം. അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.cuonline.ac.in.. ഫോണ്‍: 0494 2407016, 2407017.
https://www.facebook.com/Malayalivartha