സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം
സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക് പ്രവേശനത്തിന് 15 മുതൽ www.polyadmission.org എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. 51 സർക്കാർ/എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിലേക്കും 16 സ്വാശ്രയ പോളിടെക്‌നിക്കുകളിലെ സർക്കാർ സീറ്റുകളിലേക്കുമാണ് (ഉയർന്ന ഫീസ്) ഇത്തരത്തിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇത്തവണ സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ജനറൽ വിഭാഗത്തിന് 150 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 75 രൂപയുമാണ് ഫീസ്. ഒരു വിദ്യാർത്ഥിക്ക് 25 ഓപ്ഷനുകൾ വരെ നൽകാം. എൻ.സി.സി, സ്‌പോർട്‌സ് ക്വാട്ട, എയ്ഡഡ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകൾ എന്നിവയ്ക്ക് പ്രത്യേകം അപേക്ഷകൾ ഓൺലൈനിലൂടെ സമർപ്പിക്കണം.
എല്ലാ പോളിടെക്‌നിക്കുകളിലും 15 മുതൽ 20 രൂപ നിരക്കിൽ പ്രോസ്‌പെക്ടസ് കിട്ടും. www.polyadmission.org വെബ്‌സൈറ്റിലും പ്രോസ്‌പെക്ടസ് ലഭിക്കും. എല്ലായിടത്തും 15 മുതൽ ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കും.
https://www.facebook.com/Malayalivartha