പ്ലസ് വണ്‍; അപേക്ഷാ സമയം ജൂണ്‍ അഞ്ചുവരെ നീട്ടി
സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ അപേക്ഷാത്തീയതി ഹൈക്കോടതി നീട്ടി നൽകി. ജൂണ്‍ അഞ്ച് വരെയാണ് പ്ലസ് വൺ അപേക്ഷ സമയം നീട്ടിയിരിക്കുന്നത്. സി.ബി.എസ്.ഇയിലെ പത്താംക്ലാസുകാര്‍ക്ക് കൂടി അപേക്ഷിക്കാന്‍ സമയം നല്കാൻ വേണ്ടിയാണു ഹൈ കോടതി സിംഗിള്‍ ബെഞ്ച് സമയം നീട്ടിക്കൊടുത്തിട്ടുള്ളത്. മെയ് 22 വരെ ആണ് ആദ്യം സംസ്ഥാനത്ത് പതിനൊന്നാം ക്ലാസില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നൽകിയിരുന്നത്.
സി.ബി.എസ്.ഇ. പത്താം ക്ലാസ് ഫലം ഇനിയും വന്നിട്ടില്ലാത്ത സാഹചര്യത്തിൽ സി.ബി.എസ്.ഇയോട് ഉടന്‍ ഫലം പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശിക്കുകയോ അപേക്ഷാ തീയതി നീട്ടി നല്‍കുകയോ വേണമെന്നായിരുന്നു ആവശ്യം. കോഴിക്കോട് ജില്ലയിലെ രണ്ട് സി.ബി.എസ്.ഇ. സ്കൂളുകളിലെ അധ്യാപകരക്ഷാകര്‍തൃ സമിതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. സി ബി എസ് ഇ വിദ്യാർഥികൾക്കു തുടര്‍പഠനത്തിന് അവസരം നിഷേധിക്കരുതെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
https://www.facebook.com/Malayalivartha