കേരള സര്‍വകലാശാലയിൽ ബിരുദ പ്രവേശനത്തിനു ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു
കേരള സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ കോളേജുകളിലും 2017 - 18 വര്‍ഷം ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം നടത്തുന്നത്. എല്ലാ കോളേജുകളിലേയും മെരിറ്റ് സീറ്റുകളിലേക്കും എസ്.സി / എസ്.ടി / എസ്.ഇ.ബി.സി സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴി തന്നെ ആയിരിക്കും അലോട്ട്മെന്റ് നടത്തുക.
മാനേജ്മെന്റ് , കമ്മ്യൂണിറ്റി, വികലാംഗര്‍, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍, ലക്ഷദ്വീപ് നിവാസികള്‍ ,സ്പോര്‍ട്സ് ക്വോട്ട എന്നിവയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ എല്ലാവരും തന്നെ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
ഓണ്‍ലൈന്‍ അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുവാന്‍
ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യുമ്പോഴുണ്ടാകുന്ന തെറ്റുകള്‍ രജിസ്ട്രേഷന് കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ ആപ്ലിക്കേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തു പരിഹരിക്കാവുന്നതാണ്.
പേരും ജനനത്തീയതിയും തിരുത്തുന്നതിന് ലോഗിന്‍ പേജില്‍ ഉള്ള 'ഫോറം' എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
രജിസ്ട്രേഷന് പൂര്‍ത്തീകരിച്ച് കഴിഞ്ഞ് ആയതിന്റെ ഒരു പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക ചെലാന്‍ ഉപയോഗിച്ച് എസ്.ബി.ഐ വഴി മാത്രമേ പണം അടക്കാവൂ. ഡി.ഡി, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല.
04712304631, 2386296, 8281883052, 8281883053 എന്നീ ഹെല്പ്പ്ലൈന് നമ്പരുകളില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പ്രവർത്തന സജ്ജമായിരിക്കും.
https://www.facebook.com/Malayalivartha