പ്ലസ് വൺ സ്പോർട്സ് ക്വാട്ടയിലേക്ക് മേയ് 30വരെ അപേക്ഷിക്കാം
പ്ലസ് വൺ സ്പോർട്സ് ക്വാട്ടയിലേക്ക് മേയ് 30വരെ അപേക്ഷിക്കാം. രണ്ടുഘട്ടമായാണ് സ്പോർട്സ് ക്വാട്ടയിൽ അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യഘട്ടം ബന്ധപ്പെട്ട ജില്ലയിലെ സ്പോർട്സ് കൗൺസിൽ വഴിയുള്ള ഓൺലൈൻ രജിസ്ട്രേഷനാണ്. കായികമികവിന്റെ അടിസ്ഥാനത്തിൽ സ്പോർട്സ് കൗൺസിൽ സ്കോർ കാർഡ് നൽകും. ഇതുള്ളവർക്ക് മാത്രമേ ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റ്വഴി അപേക്ഷിക്കാൻ കഴിയുകയുള്ളൂ.
സംസ്ഥാനത്ത് സ്പോർട്സ് ക്വാട്ടയിൽ ആകെയുള്ളത് 9,449 സീറ്റുകളാണ്. ഇതിൽ 5,124 സീറ്റുകൾ സർക്കാർ സ്കൂളുകളിലും ബാക്കി സീറ്റുകൾ എയ്ഡഡ് സ്കൂളുകളിലും ആണ്.
പ്ലസ് വൺ പ്രവേശനത്തിന് പൊതുവിഭാഗത്തിൽ അപേക്ഷിച്ചിട്ടുള്ളവർ കായികമികവിന്റെ അടിസ്ഥാനത്തിൽ പ്രവേശനം വേണമെങ്കിൽ പ്രത്യേകം അപേക്ഷ നൽകണം. ആദ്യ രണ്ട് അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് വീണ്ടും അപേക്ഷിക്കാം. ഇതിനായി ജൂൺ ഒന്നുമുതൽ 14വരെ ജില്ലാ സ്പോർട്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്യാം. ജൂൺ 15മുതൽ 21വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
https://www.facebook.com/Malayalivartha