ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (IISER) BS-MS കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (IISER) പഞ്ചവത്സര സംയോജിത BS-MS കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്തെ ഏഴു ഐസറുകളിലേക്കും അപേക്ഷിക്കാം. മേയ് 23 മുതൽ ഓൺലൈനായി അപേക്ഷിക്കാം.
മൂന്ന് ചാനലുകൾ വഴിയാണ് ഐസറുകളിൽ പ്രവേശനം.
1. കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (KVPY) പരീക്ഷയിൽ യോഗ്യത നേടിയവർ.
2. ജെ.ഇ.ഇ. അഡ്വാൻസ്‌ഡ് 2017-ൽ യോഗ്യത നേടുന്നവർ.
3. സ്റ്റേറ്റ്/സെൻട്രൽ ഹയർസെക്കൻഡറി/തുല്യ ബോർഡ് പരീക്ഷയിൽ (SCB) പ്ളസ്‌ടു ശാസ്ത്രവിഷയത്തിൽ ഉയർന്ന വിജയം നേടിയവർ.
ആകെ 1285 പേർക്കാണ് പ്രവേശനം. അപേക്ഷാഫീസ് 2000 രൂപ. സ്റ്റേറ്റ്/സെൻട്രൽ ഹയർസെക്കൻഡറി/തുല്യ ബോർഡ് പരീക്ഷകളിൽ പ്ളസ്‌ടുവിന് ഉയർന്ന കട്ട് ഓഫ് ശതമാനത്തോടെ വിജയിക്കുന്നവരെയാണ് ‘SCB’ ചാനൽ വഴിയുള്ള പ്രവേശനത്തിന് പരിഗണിക്കുന്നത്.
ജൂൺ 25-ന് ദേശീയതലത്തിൽ നടത്തുന്ന ഐസർ ആപ്‌റ്റിട്യൂഡ് ടെസ്റ്റിലും യോഗ്യത നേടണം. BS-MS പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.iiseradmission.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും.
https://www.facebook.com/Malayalivartha