ആയുഷ് 'പിജി' കോഴ്സുകള്‍: അപേക്ഷിക്കാം
ആയുഷ് പോസ്റ്റ് ഗ്രാഡുവേറ്റ് (പിജി) കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണു. ദേശീയതലത്തില്‍ ഇനി ഒറ്റ പ്രവേശന പരീക്ഷ മതിയാകും 'ഓള് ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാഡുവേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് (AIAPGET2017). ഇക്കൊല്ലത്തെ പ്രവേശന പരീക്ഷ ആഗസ്ത് 6 ഞായറാഴ്ച നടക്കും. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയാണ് ഇക്കുറി ടെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഓള് ഇന്ത്യ (ഓപ്പണ്‍/അദര്‍ സ്റ്റേറ്റ്സ്) സ്റ്റേറ്റ് ക്വാട്ടാ സീറ്റുകളിലേക്കുള്ള അഡ്മിഷന് AIAPGET2017 റാങ്ക് പരിഗണിച്ചാണ്. രാജ്യത്തൊട്ടാകെ 135 ആയുര്‍വേദ മെഡിക്കല്‍ കോളേജുകളിലും 3 സിദ്ധ മെഡിക്കല്‍ കോളേജുകളിലും 14 യുനാനി കോളേജുകളിലും 51 ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകളിലുമാണ് പിജി പ്രവേശനം. 2017 മുതല്‍ ആയുഷ് പിജി കോഴ്സുകള്‍ക്ക് AIAPGET റാങ്ക് അഡ്മിഷന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഈ എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയുര്‍വേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി പിജി കോഴ്സുകള്‍ക്ക് പ്രത്യേകം പൊതു മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് അഡ്മിഷൻ നൽകുന്നത്.
യോഗ്യത: അംഗീകൃത BAMS/BYMS/BSMS/BHMS ബിരുദം നേടി ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്ത്തിയാക്കിട്ടുള്ളവര്ക്ക് അപേക്ഷിക്കാവുന്നതാണ്. അഡ്മിഷന് കൗണ്‍സിലിംഗിന് മുമ്പ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. കൗണ്‍സില്‍ രജിസ്ട്രേഷന് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കും.
ഓണ്‍ലൈനായി www.aiapget.com, www.aila.co.in, www.ayush.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ജൂലായ് 15 വൈകീട്ട് 4 മണിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ ഫീസ് ജനറല്‍, ഒബിസി വിഭാഗങ്ങള്‍: 1750 രൂപ. പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍: 1250 രൂപ മതി. തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത ഉള്‍പ്പെടെ ഇന്ത്യയിലെ 20 കേന്ദ്രങ്ങളിലായാണ് ടെസ്റ്റ് നടത്തുക.
https://www.facebook.com/Malayalivartha