കോഫി ക്വാളിറ്റി മാനേജ്മെന്റിൽ പിജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കാപ്പിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള പ്രഫഷണലുകളെ പ്രാപ്തരാക്കുന്നതിനു കോഫി ബോർഡ് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതി പ്രകാരം കോഫി ക്വാളിറ്റി മാനേജ്മെന്റിൽ പിജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഫി കമ്പനികളിൽ ഏറെ തൊഴിൽ സാധ്യതയുള്ള കോഫി ടേസ്റ്ററാകാനുള്ള യോഗ്യതയാണ് കോഫി ക്വാളിറ്റി മാനേജ്മെന്റ് ഡിപ്ലോമ. ഓഗസ്റ്റ് 14നകം അപേക്ഷിക്കണം.
ഒരു വർഷത്തെ കോഴ്സിൽ കോഫി കൾട്ടിവേഷൻ പ്രാക്ടീസ്, മാർക്കറ്റിംഗ്, ക്വാളിറ്റി ഇവാലുവേഷൻ ടെക്നിക്സ്, ക്വാളിറ്റി അഷ്വറൻസ് സിസ്റ്റംസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും.
ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്നോളജി, ബയോസയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ്, എൻവയണ്മെന്റൽ സയൻസ് എന്നിവയിലോ അഗ്രിക്കൾച്ചറിലോ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കോഴ്സ് ഫീസ് രണ്ടര ലക്ഷം രൂപ. വെബ്സൈറ്റിൽ നിന്നു ഡൗണ്‍ലോഡ് ചെയ്തത് എടുക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് 500 രൂപ ഡിഡി സഹിതം വേണം അപേക്ഷിക്കാൻ. വിലാസം: ഹെഡ് ക്വാളിറ്റി കണ്ട്രോൾ ഡിവിഷൻ, കോഫി ബോർഡ്, ബംഗളൂരു 560 00. ഫോണ്‍: 22262868, 22266991, എക്സ്റ്റൻഷൻ 303/322/323. വെബ്സൈറ്റ്: www.indiacoffee.org.
https://www.facebook.com/Malayalivartha