യുജിസി നെറ്റ് പരീക്ഷക്ക് പുതിയ മാനദണ്ഡങ്ങൾ
കോളജ് അധ്യാപന യോഗ്യതാപരീക്ഷയായ യുജിസി–നെറ്റിൽ വിജയികളെ നിർണയിക്കാൻ കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരം നിലവിലുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. ഇനി മുതൽ പരീക്ഷ എഴുതുന്നവരിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന 6% പേർക്ക് കോളേജ് അധ്യാപകരാകാനുള്ള യോഗ്യത ലഭിക്കും.
ഓരോ വിഷയത്തിലും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 15 % പേരെയാണ് ഇതുവരെ മെറിറ്റ് ലിസ്റ്റിലേക്കു പരിഗണിച്ചിരുന്നത്. ഓരോ പേപ്പറിലും ഇതനുസരിച്ച് കട്ട്ഓഫ് മാർക്ക് നിശ്ചയിച്ച ശേഷം, മൂന്നു പേപ്പറിലും കൂടി വിജയിക്കുന്നവരെയാണു തിരഞ്ഞെടുത്തിരുന്നത്.എന്നാൽ ഇത്തരത്തിലുള്ള യോഗ്യതാനിർണയത്തിലൂടെ ഇക്കഴിഞ്ഞ ജനുവരിയിൽ 3.99% പേർ മാത്രമാണു വിജയിച്ചത്. അതിനു മുൻപുള്ള മൂന്നു പരീക്ഷകളിലെ വിജയശതമാനമാകട്ടെ 4.08, 4.96, 4.83 എന്നിങ്ങനെയായിരുന്നു
https://www.facebook.com/Malayalivartha