സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് 2017 -2018
2017-18 വര്‍ഷത്തെ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.2017 മാര്‍ച്ചില്‍ ഹയര്‍ സെന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിൽ സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഇരുപത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്.
മൊത്തം സ്‌കോളര്‍ഷിപ്പിന്റെ 27 ശതമാനം ഒ.ബി.സി വിഭാഗത്തിനും, 15 ശതമാനം എസ്.സി വിഭാഗത്തിനും 7.5 ശതമാനം എസ്.റ്റി വിഭാഗത്തിനും നീക്കിവച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും മൂന്ന് ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ ഭിന്നശേഷിയുള്ളവര്‍ക്ക് നല്‍കും.
അഞ്ച് വര്‍ഷമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം പതിനായിരം രൂപയും അവസാന രണ്ട് വര്‍ഷം ഇരുപതിനായിരം രൂപയുമാണ് ലഭിക്കുക.
പ്രായം 18 നും 25 നും മധ്യേയായിരിക്കണം. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്.
https://www.facebook.com/Malayalivartha