Widgets Magazine
18
Oct / 2017
Wednesday

കാര്യക്ഷമതയുള്ള അക്കൗണ്ടന്റുമാരെ വാര്‍ത്തെടുക്കാൻ ക്യാറ്റ്

12 AUGUST 2017 04:33 PM IST
മലയാളി വാര്‍ത്ത

കാര്യക്ഷമതയുള്ള അക്കൗണ്ടന്റുമാരെ വാര്‍ത്തെടുക്കുന്നതിനായുള്ള കോഴ്‌സാണ് സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിംഗ് ടെക്‌നീഷ്യന്‍ കോഴ്‌സ് (ക്യാറ്റ്).
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.)യാണ് ഈ കോഴ്‌സ് നടത്തുന്നത്. ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, വ്യാപാരവ്യവസായ നിയമങ്ങള്‍, കോസ്റ്റ് പ്രിന്‍സിപ്പിള്‍സ് ഉപയോഗിച്ചുള്ള കോസ്റ്റ് സ്‌റ്റേറ്റ്‌മെന്റുകള്‍ തയാറാക്കുന്ന രീതി മുതലായവയാണ് ഈ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതുകൂടാതെ കമ്പ്യൂട്ടര്‍ പരിശീലനവും, ഓണ്‍ലൈന്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പരിശീലനവും, പ്രാക്ടിക്കല്‍ പരിശീലനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അധിക തൊഴില്‍ശേഷി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന അഡീഷണല്‍ സ്‌കിന്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) ഭാഗമായി 'ക്യാറ്റ്' കോഴ്‌സ് നടത്തുന്നതു കൂടാതെ ഐ.സി.എ.ഐ.യുടെ കൊച്ചി, കോട്ടയം, തൃശൂര്‍, പാലക്കാട് ചാപ്റ്ററുകളില്‍ ഈ കോഴ്‌സ് നടത്തുന്നുണ്ട്.
ഏതെങ്കിലും ഗ്രൂപ്പില്‍ പ്ലസ്ടുവിന് പഠിക്കുന്നവര്‍ക്കും പ്ലസ്ടു പാസായവര്‍ക്കും ഡിഗ്രിക്ക് പഠിക്കുന്നവര്‍ക്കും ഈ കോഴ്‌സിന് ചേരാം. പ്ലസ്ടു പരീക്ഷ പാസായശേഷമേ ക്യാറ്റ് പരീക്ഷ എഴുതാന്‍ സാധിക്കുകയുള്ളൂ.
അക്കൗണ്ടിംഗ് ക്ലര്‍ക്ക്, അക്കൗണ്ടിംഗ് അസോസിയേറ്റ്, അക്കൗണ്ടന്റ്, ജൂനിയര്‍ ഓഡിറ്റര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, കോ- ഓപ്പറേറ്റീവ് സൊസൈറ്റികള്‍, കോ- ഓപ്പറേറ്റീവ് ബാങ്കുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ അക്കൗണ്ടന്റുമാരായി ക്യാറ്റ് പാസായവര്‍ക്ക് ജോലിസാധ്യതയുണ്ട്.
ക്യാറ്റ് പാസാകുന്നവര്‍ക്ക് ഐ.സി.എ.ഐ.യുടെ കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി കോഴ്‌സിന്റെ (സി.എം.എ) ഇന്റര്‍മീഡിയറ്റ് തലത്തില്‍ നേരിട്ടുചേരാം.
ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, അപ്ലൈഡ് ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ലോസ്, സ്റ്റാറ്റിയൂട്ടറി കംപ്ലയന്‍സ്, ഫണ്ടമെന്റല്‍ ഓഫ് കമ്പ്യൂട്ടേഴ്‌സ് എന്നിവയാണ് കോഴ്‌സ് വിഷയങ്ങള്‍.
കോഴ്‌സിനുശേഷം ഓണ്‍ലൈനില്‍ അഖിലേന്ത്യാതലത്തില്‍ ഒറ്റദിവസമാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.എ.ഐ. ചാപ്റ്ററുകളുമായി ബന്ധപ്പെടുക: തിരുവനന്തപുരം (0471) 2723579, കൊച്ചി (0484) 2400130, കോട്ടയം (0481) 2563237, തൃശൂര്‍ (0487) 3292440, പാലക്കാട് (0491) 2506097

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒ​ഡീ​ഷ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യിൽ വൻ തീപിടുത്തം :എ​ട്ടു പേ​ർ മ​രി​ച്ചതായി റിപ്പോർട്ട്  (14 minutes ago)

ഭാഗ്യജോഡികൾ വീണ്ടും; മോഹൻലാലിനൊപ്പം മീന എത്തുന്നു ഒപ്പം തൃഷയും  (16 minutes ago)

സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 1200 ഓളം കുടുംബങ്ങൾ  (22 minutes ago)

യുഎസ്– ഉത്തരകൊറിയ വാക്പോരാട്ടം: ട്രംപിന്റെ അധിക്ഷേപങ്ങൾക്കെതിരെ ഹിലറി ക്ലിന്റൻ  (1 hour ago)

മെര്‍സലിൽ നിത്യ മേനോന്റേത് മിന്നുന്നപ്രകടനം ജ്യോതികക്ക് നഷ്ടപ്പെട്ടത് കരിയറിലെ മികച്ച വേഷം, നഷ്ടബോധത്താല്‍ ജ്യോതിക  (1 hour ago)

സെല്‍ഫി എടുക്കുമ്പോൾ മഹിമ ഒരിക്കലും അറിഞ്ഞിരുന്നില്ല അടുത്ത നിമിഷം താൻ ജീവനെപ്പോലെ സ്നേഹിച്ച ഭര്‍ത്താവ് കൊലയാളിയാകുമെന്ന്; ഭാര്യയെ ഗംഗയില്‍ തള്ളിയിട്ടു കൊന്നത് യുവാവിന് കാമുകിയുമൊത്തു ജീവിക്കാനെന്ന് ഞ  (1 hour ago)

അമിത് ഷായുടെ വികസനകാര്യത്തിലുള്ള വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പിണറായി: കേരളം എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് മനസ്സിലായി  (1 hour ago)

"മെർസൽ വിജയ് ആറ്റ്ലീ ക്ലാസിക്".ചിത്രത്തിന് മികച്ച പ്രതികരണം.ഇളയദളപതിയിൽ നിന്ന് ദളപതിയിലേക് വിജയ്.  (1 hour ago)

ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി തന്റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രിയുടെ വെളിപ്പെടുത്തൽ  (1 hour ago)

ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യ ശി​ൽ​പ്പ​മാ​യ താ​ജ്മ​ഹ​ൽ ഹി​ന്ദു ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് പേ​ര് മാ​റ്റി​യ​താ​ണെ​ന്നും ബി​ജെ​പി എം​പി വി​ന​യ് ക​ത്യാ​ർ ; ബി​ജെ​പി എം​പിയുടെ ആരോപണം വിവാദത്തിൽ  (2 hours ago)

സോളാർ: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ലൈംഗിക ആരോപണം ആൾദൈവം സ്വയം ലിംഗം മുറിച്ചു  (2 hours ago)

'വൈ ദിസ്, വൈ ദിസ് കൊലവെറി ഡാ ?'; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വൈറൽ  (2 hours ago)

ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുമോ ? ഇന്നസെന്റിന് പറയാനുള്ളത്  (2 hours ago)

പാക്കിസ്ഥാനിൽ പോലീസിനുനേരെ നടന്ന ചാവേർ സ്ഫോടനത്തിൽ അഞ്ച്പേർ കൊല്ലപ്പെട്ടു  (2 hours ago)

Malayali Vartha Recommends