എൻജിനീയറിങ്ങിനു ഇത് കഷ്ടകാലം; എന്‍ജിനീയറിങ് കോളേജുകൾ അടച്ചു പൂട്ടാൻ പദ്ധതി
എൻജിനീയറിങ്ങിനു ഇത് പൊല്ലാക്കാലം. എന്‍ജിനീയറിങ് കോഴ്സുകൾ പഠിക്കാൻ വിദ്യാർഥികളില്ലാതെ രാജ്യത്തെ വിവിധ എന്‍ജിനീയറിങ് കോളജുകളില്‍ 27 ലക്ഷത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഈ സാഹചര്യത്തിൽ എന്‍ജിനീയറിങ് കോളജുകള്‍ അടച്ചു പൂട്ടാന്‍ പദ്ധതി. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍(എഐസിടിഇ) ആണ് പൂട്ടൽ തീരുമാനം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കനുസരിച്ചു 30 ശതമാനത്തില്‍ താഴെ മാത്രം അഡ്മിഷനുകള്‍ നടന്ന എന്‍ജിനീയറിങ് കോളജുകള്‍ ആണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്.
അടുത്ത അധ്യയന വര്‍ഷം മുതലാണ് ഈ തീരുമാനം നടപ്പാക്കുകയെന്ന് എഐസിടിഇ ചെയര്‍മാന്‍ അനില്‍ ഡി. സഹസ്രബുദ്ധേ പറഞ്ഞു. അടച്ചു പൂട്ടുമ്പോള്‍ ആ സ്ഥാപനം നല്‍കേണ്ട പിഴ തുകയില്‍ ഇളവു വരുത്തിയിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു. രാജ്യത്ത് എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് സംരംഭകത്വം വളര്‍ത്തുന്നതിനു ദേശീയ വിദ്യാർഥി സ്റ്റാര്‍ട്ട് അപ്പ് നയത്തിനും എഐസിടിഇ രൂപം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha