പി.ജി ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2017-18 ബാച്ചിലേക്ക് ഇപ്പോൾ അഡ്മിഷൻ നേടാം
ഒരു വര്‍ഷ പി.ജി ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2017-18 ബാച്ചില്‍ ഒഴിവുള്ള സീറ്റുകളില്‍ നേരിട്ടെത്തി പ്രവേശനം നേടാം.കെല്‍ട്രോണ്‍ നടത്തുന്ന കോഴ്സിലേക്ക് കോഴിക്കോട് കോല്‍ട്രോണ്‍ നോളജ് സെന്ററിലാണ് ഒഴിവ് ഉള്ളത്.
ചാനലുകളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം ഓണ്‍ലൈന്‍ ജേര്‍ണലിസം പരിശീലനവും ലഭിക്കും.
യോഗ്യത -ബിരുദം. പ്രായം -27 വയസ് കവിയരുത്.
താൽപ്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകളുമായി ഈ മാസം 28 നകം സെന്ററില്‍ നേരിട്ടെത്തണം
വിലാസം
കെല്‍ട്രോണ്‍ നോളജ് സെന്റര്‍. 3rd ഫ്ളോര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന് ലിങ്ക് റോഡ്, കോഴിക്കോട് - 673002
വിശദവിവരങ്ങള്‍ക്ക് : 9746798082, 8137969292. പി.എന്‍.എക്സ്.3939/17
https://www.facebook.com/Malayalivartha