കെ ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധപ്പെടുത്തി; പരീക്ഷഭവൻ വെബ് സൈറ്റിൽ നിന്നും ഫലം അറിയാം
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ നടത്തിയ കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷഭവൻ വെബ്സൈറ്റിൽ നിന്നും ഫലം അറിയാം. റോൾ നമ്പറും ജനന തീയതിയും നൽകി ലോഗിൻ ചെയ്താൽ മതി. നാലു കാറ്റഗറികളിലായി 71,941 പേർ പരീക്ഷ എഴുതിയതിൽ 11,517 പേർ കെ-ടെറ്റ് യോഗ്യത നേടി വിജയിച്ചു. എൽ.പി., യു.പി., ഹൈസ്കൂൾ അധ്യാപകരാകണമെങ്കിൽ ഈ പരീക്ഷ പാസായിരിക്കണം.
നാലു കാറ്റഗറി ആയി പരീക്ഷ എഴുതിയതിൽ, കാറ്റഗറി- ഒന്നിൽ 21,006 പേർ പരീക്ഷ എഴുതിയതിൽ 2035 പേർ വിജയിച്ചു. കാറ്റഗറി രണ്ടിൽ 20,539 പേർ പരീക്ഷ എഴുതിയതിൽ 7309 പേർ വിജയിച്ചു. കാറ്റഗറി മൂന്നിൽ 23,442 പേരിൽ 1178 പേർ വിജയിച്ചു. കാറ്റഗറി നാലിൽ 6954 പേർ പരീക്ഷയെഴുതിയതിൽ 995 പേർ വിജയിച്ചു.
പരീക്ഷ വിജയിച്ചവർ വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്താനായി അസ്സൽ സർട്ടിഫിക്കറ്റുകളുമായി അവരവരുടെ പരീക്ഷ കേന്ദ്രം സ്ഥിതിചെയ്യുന്നിടത്തെ സ്ഥിതിചെയ്യുന്നിടത്തെ ജില്ല ഓഫിസിൽ എത്തണം.
https://www.facebook.com/Malayalivartha