2018 ലെ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (JEE അഡ്വാന്‍സ്ഡ്) മേയ് 20 ന്
2018 ലെ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (JEE അഡ്വാന്‍സ്ഡ്) തീയതി ആയി. പൂര്‍ണമായും കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയിൽ 2018 മെയ് 20 നാണു പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്തെ 23 ഐ.ഐ.ടി.കളില്‍ ബിരുദം, ഇന്റഗ്രേറ്റഡ് മാസ്റ്റര്‍, ഡുവല്ഡിഗ്രി പ്രവേശനത്തിന് അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്സാം ആണിത്. രണ്ടു പരീക്ഷകളിൽ ആദ്യത്തേത് അതായത് JEE (മെയിന്‍) പരീക്ഷയുടെ പേപ്പര്‍ ഒന്നില്‍ മുന്നിലെത്തുന്ന 2,24000 പേർക്ക് മാത്രമേ JEE (അഡ്വാന്‍സ്ഡ്) പരീക്ഷ എഴുതാനാവൂ.
കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പ് നല്കുന്ന സ്കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജുക്കേഷന്‍ (SHE) അപേക്ഷിക്കാനുള്ള യോഗ്യതയും JEE അഡ്വാന്‍സ്ഡ് ആണ്. കൂടാതെ ഇതിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ബിരുദതല പ്രോഗ്രാമുകളിലേക്കും പ്രവേശനം നല്‍കാറുണ്ട്.
ന്യൂഡല്‍ഹി, മുംബൈ, ഗുവാഹാട്ടി, ഗാന്ധിനഗര്‍, ഗോവ, പാലക്കാട്, തിരുപ്പതി, വാരാണസി, ഭിലായ്, ഭുവനേശ്വര്‍, ഹൈദരാബാദ്, ജമ്മു, റൂര്‍ക്കി, റോപ്പര്‍, രഗ്പുര്, ചെന്നൈ, എന്നിവിടങ്ങളിലാണ് ഐ.ഐ.ടികളുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.jeeadv.in എന്ന വെബ്സൈറ്റ് നോക്കുക.
https://www.facebook.com/Malayalivartha