കുസാറ്റില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിൽ മോര്‍ണിങ് ബാച്ചിലേക്ക് സീറ്റ് ഒഴിവുകൾ
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദേശഭാഷാ വകുപ്പ് നടത്തുന്ന ഹ്രസ്വകാല കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിന്റെ മോര്‍ണിങ് ബാച്ചില്‍ ഏതാനും സീറ്റ് ഒഴിവുണ്ട് എന്നറിയിച്ചിരിക്കുന്നു.
10 മുതൽ 12 വരെയായിരിക്കും ക്ലാസ് സമയം.പ്ളസ്ടു/ തത്തുല്യം ആണ് പ്രവേശനയോഗ്യതയായി കണക്കാക്കുന്നത്. 17ന് ആരംഭിക്കുന്ന ക്ലാസുകളുടെ കോഴ്സ് ഫീ 7000 രൂപയാണ്.
വിശദ വിവരങ്ങള്‍ക്കായി; വകുപ്പുമേധാവി, ഇംഗ്ളീഷ് ആന്‍ഡ് വിദേശഭാഷാവകുപ്പ്, കുസാറ്റ്, കൊച്ചി-682022 എന്ന വിലാസത്തിലോ, defl@cusat.ac.in എന്ന ഇ-മെയില്‍ ഐഡി വഴിയോ അല്ലെങ്കിൽ ഫോണ്‍: 0484-2575180, 2862511 വഴിയോ ബന്ധപ്പെടാം.
https://www.facebook.com/Malayalivartha