ബിടെക്, എംടെക്, ഇന്റഗ്രേറ്റഡ് എംഎസ്സി പ്രവേശന പരീക്ഷകൾക്കായി അപേക്ഷകൾ ക്ഷണിക്കുന്നു
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലേക്ക് വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷകള്‍ക്ക് അപേക്ഷിക്കാം.
ബിടെക്, എംടെക്, ഇന്റഗ്രേറ്റഡ് എംഎസ്സി തുടങ്ങിയ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷകള്‍ക്കായി ബുധനാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശനപരീക്ഷ ഏപ്രില്‍ 28, 29 തീയതികളിലായാണ് നടത്തുക.
പിഎച്ച്‌ഡി, എംഫില്‍, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാഫോം അതത് സര്‍വകലാശാല വകുപ്പില്‍ നിന്നു ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റായ ' www.cusat.ac.in ' സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha