റായ്ബറേലി ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാഡമിയിൽ പൈലറ്റ് പരിശീലനത്തിന് അപേക്ഷിക്കാം
കേന്ദ്രസർക്കാർ സ്ഥാപനമായ റായ്ബറേലിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാഡമി ഫിസിക്സ്, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ 12-ാം ക്ലാസ് 55 ശതമാനം മാർക്കോടെ പാസായവരിൽ നിന്നും പൈലറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി-വർഗക്കാർക്ക് 50 ശതമാനം മാർക്ക് മതി
ആകെ 75 സീറ്റ് ആണ് ഉള്ളത്.
ഇതോടൊപ്പം ബിഎസ്സി ഏവിയേഷൻ ഡിഗ്രി കോഴ്സ് പഠിക്കാനും സൗകര്യമുണ്ടായിരിക്കും. മൂന്നു വർഷത്തെ ബിഎസ്സി ഏവിയേഷൻ ഡിഗ്രി പൂർത്തിയാക്കുന്നവർക്കു കാണ്‍പൂരിലെ ഛത്രപതി സാഹു മഹാരാജ് യൂണിവേഴ്സിറ്റിയുടെ ബിരുദമാണു നൽകുക.
18 മാസത്തെ പൈലറ്റ് പരിശീലനത്തിനു 38 ലക്ഷം രൂപയാണു ഫീസ്. പുറമെ 1.5 ലക്ഷം രൂപ സ്റ്റഡി മെറ്റീരിയലിനായി അടയ്ക്കണം. മേയ് 12നാണ് എഴുത്തു പരീക്ഷ. കേരളത്തിൽ എറണാകുളത്തും തിരുവനന്തപരുത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയിൽ ഇംഗ്ലീഷ്, മാത് സ്, ഫിസിക്സ്, റീസണിംഗ്, കറന്റ് അഫയേഴ്സ് എന്നിവയിൽ പ്ലസ്ടു നിലവാരത്തിലുള്ള ചോദ്യങ്ങളാകും ഉണ്ടാകുക. പതിനേഴ് വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം.
ഓണ്‍ലൈനായി ഫീസ് അടച്ച് മേയ് ഒന്നു വരെ അപേക്ഷിക്കാൻ സൗകര്യമുണ്ട്. വെബ്സൈറ്റിൽ നിന്നു ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫോമിനൊപ്പം അപേക്ഷാ ഫീസ് 10000 രൂപ. പട്ടിക ജാതി-വർഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല.
വെബ്സൈറ്റ്: www.igrua.gov.in.
https://www.facebook.com/Malayalivartha