Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ലോകത്ത് ഏറ്റവും മികച്ച തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കരിയര്‍ ശാഖയാണ് ഫയര്‍ എഞ്ചിനിയറിങ്

13 MARCH 2018 02:03 PM IST
മലയാളി വാര്‍ത്ത

ലോകത്ത് ഏറ്റവും മികച്ച തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നൊരു കരിയര്‍ ശാഖയാണ് ഫയര്‍ എഞ്ചിനിയറിങ്. ആളിപ്പടരുന്ന അഗ്നിമുഖത്ത് നെഞ്ചുംവിരിച്ച് നിന്ന് അതിനെ വരുതിയിലാക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന വിഭാഗമാണ് ഫയര്‍ ഫൈറ്റേഴ്‌സ്. ഇത് പക്ഷെ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട മേഖലയാണ്. അഗ്നിപ്രതിരോധത്തിനുള്ള ശാസ്ത്രീയപഠനരീതിയാണ് ഫയര്‍ എഞ്ചിനിയറിങ് .

തീയുണ്ടാകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് അതിന് പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഒരുക്കുകയാണ് ഫയര്‍ എഞ്ചിനിയറുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തം. ഒരു വീടോ കെട്ടിടമോ നിര്‍മിക്കുന്നതിന് മുമ്പ് തന്നെ അതിനായുള്ള അഗ്നിപ്രതിരോധസംവിധാനങ്ങള്‍ രൂപകല്പന ചെയ്യേണ്ട ജോലിയും ഫയര്‍ എഞ്ചിനിയര്‍മാരാണ് ചെയ്യുക. തീപിടിത്ത സാധ്യതയുളള വസ്തുക്കളുടെ ശേഖരണം, അത്തരം വസ്തുക്കള്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകല്‍ എന്നിവയെല്ലാം ഫയര്‍ എഞ്ചിനിയറുടെ മേല്‍നോട്ടത്തിലാണ് നടക്കുക. തീപ്പിടിത്തമുണ്ടായാല്‍ ഉടന്‍ അപായസൂചന മുഴക്കുന്ന സ്‌മോക്ക് ഡിറ്റക്ഷന്‍ അലാറം, വെള്ളം തളിക്കുന്നതിനുളള ഫയര്‍ ഹൈഡ്രന്റുകള്‍, സ്പ്രിങ്ക്‌ളറുകള്‍ എന്നിവയുടെ മേല്‍നോട്ടച്ചുമതലയും ഫയര്‍ എഞ്ചിനിയര്‍ക്ക് തന്നെ. ഏറ്റവുമൊടുവില്‍ മാത്രമേ തീപ്പിടിത്തം തടയേണ്ട ജോലി വരുന്നുള്ളൂ. നല്ലൊരു ഫയര്‍ എഞ്ചിനിയറിങ് വിഭാഗം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലോ ഫാക്ടറിയിലോ തീപ്പിടിത്തം എന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. അതുകൊണ്ട് തന്നെ രാവും പകലും അഗ്നിപ്രതിരോധത്തിനായി പാടുപെടേണ്ട തീക്കളിയല്ല ഈ ജോലി . പെട്രോളിയം റിഫൈനറികളിലും ടെക്സ്റ്റൈൽസുകളിലും ഫെർട്ടിലൈസർ കമ്പനികളുമെല്ലാം ഫയർ എന്ജിനീർമാരെ നിയമിക്കാറുണ്ട്.

ഡിസൈൻ ഡയറക്ടർഎഞ്ചിനീയർ , ഫയർ പ്രിവെൻഷൻ റിസർച്ച് എഞ്ചിനീയർ, ഫയർ പ്രൊട്ടക്ഷൻ എഞ്ചിനീയർ, ലോസ് കണ്ട്രോൾ മാനേജർ ,എന്നിങ്ങനെ വിവിധ തസ്തികകളിൽ ജോലി നേടാം .വർഷം 265000 ശമ്പളം ലഭിക്കാവുന്നവയാണ് ഈ തസ്തികകൾ

ഫയര്‍ എഞ്ചിനിയറിങില്‍ ബി.ടെക് കോഴ്‌സുകള്‍ മുതല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വരെ പല സ്ഥാപനങ്ങളിലായി നടക്കുന്നുണ്ട്. ഈ രംഗത്ത് മികച്ച തൊഴില്‍ സാധ്യതകള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ഫയര്‍ എഞ്ചിനിയറിങ് ബി.ടെക് കോഴ്‌സ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.
ഫയര്‍ എഞ്ചിനിയറിങ് കോഴ്‌സ് നടത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കോഴ്‌സിന് ചേരുന്നവര്‍ക്കായി ചില ശാരീരിക യോഗ്യതാ മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. മിനിമം ഉയരം 165 സെന്റിമീറ്റര്‍, തൂക്കം 50 കിലോഗ്രാം, നെഞ്ചളവ് 81 സെന്റിമീറ്റര്‍-അഞ്ച് സെന്റിമീറ്റര്‍ വികാസം എന്നിവയാണീ മാനദണ്ഡങ്ങള്‍. സ്വകാര്യസ്ഥാപനങ്ങള്‍ നടത്തുന്ന കോഴ്‌സിന് ഈ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും തീരെ ആരോഗ്യമില്ലാത്തവര്‍ ഈ കോഴ്‌സ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.

തടിമിടുക്കും ഉയരവും മാത്രം പോരാ ശാസ്ത്രീയകാര്യങ്ങളിലും അറിവും അഭിരുചിയും കൂടി വേണം ഫയര്‍ എഞ്ചിനിയറിങ് പഠിക്കാന്‍. തീ തന്നെ പലതരത്തിലുണ്ട്. ഓരോ തരത്തിലുളള തീയണയ്ക്കാനും വ്യത്യസ്തമായ വഴികളുമുണ്ട്. അതെല്ലാം മനസിലാക്കണമെങ്കില്‍ രസതന്ത്രത്തിന്റെയും ഫിസിക്‌സിന്റെയുമൊക്കെ അടിസ്ഥാനപാഠങ്ങള്‍ അറിഞ്ഞിരിക്കണം. ഇതിന് പുറമെ മികച്ച ആശയവിനിമയശേഷി, മനസ്‌ഥൈര്യം, പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, അച്ചടക്കം, നേതൃത്വശേഷി എന്നിവയും ഫയര്‍ എഞ്ചിനിയര്‍ കോഴ്‌സ് പഠിക്കുന്നവര്‍ക്ക് അത്യാവശ്യമാണ്.

മെയ്/ജൂണ്‍ മാസങ്ങളിലായി നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടുന്ന 19നും 24നും ഇടയ്ക്ക് പ്രായമുള്ള പ്ലസ്ടുക്കാര്‍ക്ക് ബി.ടെക് കോഴ്‌സിന് ചേരാം. കെമിക്കല്‍, സിവില്‍,മെക്കാനിക്കല്‍,ഇലക്ട്രിക്കല്‍ എഞ്ചിനിയറങില്‍ ബി.ടെക് പൂര്‍ത്തിയാക്കി ഫയര്‍ എഞ്ചിനിയറിങില്‍ എം.ടെക് ചെയ്യുന്നവരുമുണ്ട്. ബി.ടെക്കിന് പുറമെ ഫയര്‍ എഞ്ചിനിയറിങില്‍ ബി.എസ്.സി. കോഴ്‌സും ചില സ്ഥാപനങ്ങളിലുണ്ട്. ഇതിന് പുറമെയാണ് പോളിടെക്‌നിക്ക് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളും സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും. മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെയാണ് ഈ കോഴ്‌സുകളുടെ കാലദൈര്‍ഘ്യം.

ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി മാനേജ്‌മെന്റ് (ഡി.എഫ്.എസ്.ഇ.എം.), ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനിയറിങ് (ഡി.എഫ്.എസ്.ഇ.), ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനിയറിങ് (ഡി.ഐ.എസ്.ഇ.) എന്നിവയാണ് ഈ മേഖലയിലെ പ്രധാന ഡിപ്ലോമ കോഴ്‌സുകള്‍. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനിയറിങ് (സി.എഫ്.എസ്.ഇ.) എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ചിലയിടങ്ങളില്‍ നടത്തുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള നാഗ്പൂരിലെ നാഷനല്‍ ഫയര്‍ സര്‍വീസ് കോളേജ് (എന്‍.എഫ്.എസ്.സി.) ആണ് ഫയര്‍ എഞ്ചിനിയറിങ് പഠനസൗകര്യമൊരുക്കുന്ന രാജ്യത്തെ മുന്‍നിര സ്ഥാപനം. ഫയര്‍ എഞ്ചിനിയറിങില്‍ മൂന്നരവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് എഞ്ചിനിയറിങ് (ബി.ഇ.) കോഴ്‌സാണ് ഇവിടുത്തെ പ്രധാനപ്പെട്ട കോഴ്‌സ്. എല്ലാവര്‍ഷവും ജൂണ്‍/ജൂലായ് മാസങ്ങളില്‍ ദേശീയതലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ പ്രവേശനം. 30 സീറ്റുകളാണ് ഇവിടെയുള്ളത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഗ്പുര്‍ സര്‍വകലാശാലയുടെ ബിരുദസര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളുടെ ഫയര്‍സര്‍വീസ് വകുപ്പിലെ ഫയര്‍ ഓഫീസര്‍മാരുടെ പരിശീലനവും എന്‍.എഫ്.എസ്.സിയിലാണ് നടക്കുക. അഡ്മിഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക്www.nfscnagpur.nic.in എന്ന വെബ്‌സൈറ്റ് കാണുക.

ന്യൂഡല്‍ഹിയിലെ ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ എഞ്ചിനിയറിങ്, അഹമ്മദാബാദിലെ കോളേജ് ഓഫ് ഫയര്‍ ടെക്‌നോളജി, വിശാഖപ്പട്ടണത്തെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ എഞ്ചിനിയറിങ് ആന്‍ഡ് സേഫ്റ്റി മാനേജ്‌മെന്റ് എന്നിവയും ഫയര്‍ എഞ്ചിനിയറിങില്‍ മികച്ച രീതിയില്‍ കോഴ്‌സ് നടക്കുന്ന സ്ഥാപനങ്ങളാണ്.

ഒറീസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയർ എഞ്ചിനീയറിംഗ് ആൻഡ് സേഫ്റ്റി മാനേജ്മെന്റ് , നാഷണൽ, അക്കാദമി ഓഫ് ഫയർ ആൻഡ് സേഫ്റ്റി എഞ്ചിനീയറിംഗ് , മഹാരാഷ്ട്ര ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയർ എഞ്ചിനീയറിംഗ് , ഉത്തരാഖണ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയർ എഞ്ചിനീയറിംഗ് & സേഫ്റ്റി മാനേജ്‌മന്റ് , തെലുങ്കാന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ സേഫ്റ്റി മാനേജ്‌മന്റ് , നഗർഭവി , ബെംഗളൂരു നാഷണൽ സെന്റർ ഫോർ പ്രൊഫെഷണൽട്രെയ്നിങ് , കേരളം ഹൈദരാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയർ & സേഫ്റ്റി എഞ്ചിനീയറിംഗ് , മാഗ്ലൂരെ യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം & എനർജി സ്റ്റഡീസ് , മുംബൈ യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസ് , ടെഹ്‌റാഡൂൺ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി & മാനേജ്‌മന്റ് , കൊൽക്കത്ത

ടോപ് ഇന്റർനാഷണൽ ഇന്സ്ടിട്യൂറ്സ്
യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ലാൻകാഷെയർ ലൗറെൻസ് ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി കാലിഫോർണിയ ,
സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് നോർത്ത് റിഡ്ജ് കാലിഫോർണിയ
യൂണിവേഴ്സിറ്റി ഓഫ് ലോസ് ആഞ്ചലസ്‌
ഈസ്റ്റേൺ കെന്റക്കി യൂണിവേഴ്സിറ്റി എന്നിവയും ഫയര്‍ എഞ്ചിനിയറിങില്‍ മികച്ച രീതിയില്‍ കോഴ്‌സ് നടക്കുന്ന സ്ഥാപനങ്ങളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (19 minutes ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (1 hour ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (1 hour ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (1 hour ago)

ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (1 hour ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (1 hour ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (3 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (3 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (4 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (4 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (4 hours ago)

Malayali Vartha Recommends