ഇന്ത്യയില്‍ പിഎച്ച്.ഡിയിലേക്ക് നയിക്കുന്ന ഗവേഷണ പഠനത്തിനായി ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ ഫണ്ട് (ജെ.എന്‍.എം.എഫ്) 2019 ജനുവരി മുതല്‍ രണ്ടു വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു
ഇന്ത്യയില്‍ പിഎച്ച്.ഡിയിലേക്ക് നയിക്കുന്ന ഗവേഷണ പഠനത്തിനായി ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ ഫണ്ട് (ജെ.എന്‍.എം.എഫ്) 2019 ജനുവരി മുതല്‍ രണ്ടു വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു .ഇന്ത്യക്കാര്‍ക്കും മറ്റ് ഏഷ്യന്‍ രാഷ്ട്രങ്ങളിലുള്ളവര്ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
ഇനി പറയുന്ന സ്പെഷലൈസേഷന്/മേഖലകളിലേക്കാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നത്.
ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് സിവിലിനേഷന്
സോഷ്യോളജി
കംപാരിറ്റിവ് സ്റ്റഡീസ് ഇന്റലിജിയന് ആന്‍ഡ് കള്‍ചര്‍
ഇക്കണോമിക്സ്
ജിയോഗ്രഫി
ഫിലോസഫി
ഇക്കോളജി ആന്‍ഡ് എൻവയോൺമെന്റ്
അപേക്ഷിക്കുന്ന സമയത്ത് താഴെ പറയുന്ന യോഗ്യതയുണ്ടാകണം.
ഫസ്റ്റ് ക്ലാസ് പോസ്റ്റ് ഗ്രാജുയേറ്റ് ബിരുദം (ബിരുദ, ബിരുദാനന്തര ബിരുദ തലങ്ങളില്‍ മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുണ്ടാകണം).
ഇന്ത്യയിലെ അംഗീകൃത വാഴ്സിറ്റി /സ്ഥാപനത്തില്‍ പിഎച്ച്.ഡിക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരോ അഡ്മിഷന് ലഭിച്ചവരോ ആകണം.
പ്രായം 35 വയസ്സ് കവിയാന്‍ പാടില്ല
ഫുള്‍ടൈം പിഎച്ച്.ഡി സ്കോളറായിരിക്കണം.
രണ്ടു വര്‍ഷത്തേക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. മെയിന്റനന്‍സ് അലവന്‍സും ട്യൂഷന് ഫീസും ഉള്‍പ്പെടെ പ്രതിമാസം 18,000 രൂപയും 15,000 രൂപ വാര്‍ഷിക ഗ്രാന്റുമാണ് സ്കോളര്‍ഷിപ്പായി ലഭിക്കുക.അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.jnmf.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പൂര്‍ണമായ അപേക്ഷ, പ്രോജക്ട് പ്രൊപ്പോസല്‍, ഡോക്ടറല്‍ േമാണിറ്ററിങ് കമ്മിറ്റി റിപ്പോര്‍ട്ട് / ശിപാര്‍ശകള്‍, പിഎച്ച്.ഡി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, 100 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്/പോസ്റ്റല്‍ ഒാര്‍ഡര്‍ സഹിതം 2018 മേയ് 31നകം കിട്ടത്തക്കവിധം
Administrative Secretary,
Jawaharlal Nehru Memorial Fund ,
Teen Murti ഹോബ്സ്,
NewDelhi-110011
എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.jnmf.inല്‍ ലഭിക്കും.
https://www.facebook.com/Malayalivartha